Informações:
Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
നാലു സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ജനവാസകേന്ദ്രങ്ങളിൽ നിന്നും ഒഴിഞ്ഞു പോകാൻ നിർദ്ദേശം
08/01/2024 Duración: 04min2024 ജനുവരി ഏട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
അടുക്കളത്തോട്ടത്തിനൊപ്പം മത്സ്യക്കൃഷിയും: വീട്ടില്‍ എങ്ങനെ അക്വാപോണിക്സ് കൃഷിരീതി നടപ്പാക്കാം എന്നറിയാം
05/01/2024 Duración: 13minഓസ്ട്രേലിയന്‍ മലയാളികളില്‍ നല്ലൊരു ഭാഗം പേര്‍ക്കും ഏറെ താല്പര്യമുള്ള വിഷയമാണ് അടുക്കളത്തോട്ടവും കൃഷിയുമെല്ലാം. അടുക്കളത്തോട്ടത്തിനൊപ്പം വീട്ടില്‍ തന്നെ മത്സ്യക്കൃഷിയും കൂടി ചെയ്യാവുന്ന മാര്‍ഗ്ഗമാണ് അക്വാപോണിക്സ്. അക്വാപോണിക്സ് കൃഷിരീതി നടപ്പാക്കുന്നതിനെക്കുറിച്ച് കേള്‍ക്കാം.
-
2023ൽ പുതിയ കാറുകളുടെ റെക്കോർഡ് വില്പന: ഓസ്ട്രേലിയക്കാർ ഏറ്റവും അധികം വാങ്ങിയ കാർ ഏത്?
05/01/2024 Duración: 02minഓസ്ട്രേലിയയിൽ പുതിയ കാറുകളുടെ റെക്കോർഡ് വാർഷിക വില്പനയാണ് 2023ൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതെല്ലാം കാറുകളാണ് ഏറ്റവും അധികം വിറ്റ് പോയത് എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
How can you ensure sexual consent? - പൂര്‍ണ്ണ സമ്മതമില്ലാത്ത ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാകാം: ഓസ്ട്രേലിയയിലെ 'കണ്‍സന്റ്' നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
04/01/2024 Duración: 11minIn Australia, non-consensual sexual activity is a criminal offence, whether it takes place in real life or online. In some jurisdictions, alleged perpetrators accused of sexual assault or rape must prove in court that they obtained consent before engaging in sexual activity. So, how can you ensure you’re having consensual sex? - പങ്കാളിയുടെ പൂര്‍ണ്ണ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം ഓസ്ട്രേലിയയില്‍ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. എന്താണ് ഈ പരസ്പര സമ്മതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, അത് എങ്ങനെ ഉറപ്പാക്കാം എന്നുമാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ വിശദീകരിക്കുന്നത്.
-
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന സർവീസുകൾ ഏത്? പുതിയ റിപ്പോർട്ട് പുറത്ത്
04/01/2024 Duración: 06minലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന സർവീസുകളുടെ പുതിയ പട്ടിക പുറത്ത് വന്നു. ഓസ്ട്രേലിയൻ വിമാന കമ്പനികൾ പട്ടികയിൽ ഏത് സ്ഥാനത്താണ് എന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
2024ൽ ജീവിതച്ചെലവ് കുറയുമോ? പലിശ വീണ്ടും കൂടുമോ? വിദഗ്ധരുടെ വിലയിരുത്തൽ ഇതാണ്…
03/01/2024 Duración: 05min2024ൽ ജീവിതച്ചെലവ് കുറയുമോ? പലിശ നിരക്ക് വീണ്ടും ഉയരുമോ?...ഈ വിഷയങ്ങളിൽ മേഖലയിലെ വിദഗ്ധരുടെ പ്രവചനം എന്തെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയന്‍ PR ലഭിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം ചൈനാക്കാരുടെ ഇരട്ടിയോളമായി; നഴ്സുമാര്‍ സ്കില്‍ഡ് വിസ പട്ടികയില്‍ മുന്നില്‍
02/01/2024 Duración: 03minഓസ്ട്രേലിയയില്‍ പെര്‍മനന്റ് റെസിഡന്‍സി ലഭിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം രണ്ടാം സ്ഥാനത്തുള്ള ചൈനീസ് വംശജരെക്കാള്‍ ഇരട്ടിയോളമായെന്ന് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്. സ്റ്റുഡന്റ് വിസകളിലും, ഗ്രാജ്വേറ്റ് വിസകളിലുമെല്ലാം കൂടുതലും ഇന്ത്യാക്കാര്‍ തന്നെയാണ്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം
-
റോഡ് ടോളിന് പരിധി, ഗ്യാസ് കണക്ഷന് നിരോധനം: 2024 ജനുവരി 1 മുതല്‍ ഓസ്ട്രേലിയയില്‍ വരുന്ന പുതിയ നിയമങ്ങള്‍ അറിയാം
01/01/2024 Duración: 09min2024 ജനുവരി ഒന്നു മുതല്‍ ഓസ്ട്രേലിയയില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ച് കേള്‍ക്കാം.
-
ലോക കപ്പ് മുതൽ പലിശ നിരക്ക് വരെ കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ ചർച്ച ചെയ്ത പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ
29/12/2023 Duración: 05min2023ൽ ഓസ്ട്രലിയക്കാർ ചർച്ച ചെയ്ത പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
-
ഒരു വർഷത്തിൽ തകർന്നത് 1700 ഓളം ബിൽഡർമാർ; വീട് വയ്ക്കുന്നവരെ സംരക്ഷിക്കാനുള്ള നിയമങ്ങൾ അറിയാം
29/12/2023 Duración: 08minഓസ്ട്രേലിയയിൽ നിർമ്മാണ കമ്പനികളുടെ തകർച്ച ആയിരകണക്കിന് ഉപഭോക്താക്കളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിരവധി കമ്പനികൾ ഇപ്പോഴും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായാണ് റിപ്പോർട്ടുകൾ. വീട് വയ്ക്കുന്നവരെ സംരക്ഷിക്കാനുള്ള നിയമങ്ങളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
IELTS സ്കോർ മുതൽ PR അമിത പ്രതീക്ഷ വരെ 2023ലെ വിസ നിയമങ്ങളിലുണ്ടായ പ്രധാന മാറ്റങ്ങളെ കുറിച്ച് അറിയാം
28/12/2023 Duración: 13min2023ലെ പ്രധാന വിസ നിയമങ്ങളിലെ മാറ്റങ്ങളെ കുറിച്ച് വിദക്തർ SBS മലയാളവുമായി സംസാരിച്ചത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും
-
ഫേസ്ബുക് പോസ്റ്റ് നിങ്ങളുടെ ജോലിയെ ബാധിക്കുമോ? ഓസ്ട്രേലിയയിലെത്തി ജോലി തേടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
27/12/2023 Duración: 15minഓസ്ട്രേലിയയിൽ ജോലി അന്വേഷിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച് റിക്രൂട്ട്മെന്റ് സ്പെഷ്യലിസ്ററ് ദീപിക കുന്നഞ്ചേരി പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
All you need to know about Boxing Day in Australia - വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ ഒരു ദിനം: 'ബോക്സിങ്ങ് ഡേ' തുടങ്ങിയതിനു പിന്നിലെ ചരിത്രം അറിയാം
26/12/2023 Duración: 07minAustralian Boxing Day is a unique blend of cultural and commercial significance. While it doesn't have a solid religious connotation here, it's a day when Australians extend their Christmas festivities. It's often a time for family barbecues, cricket matches, and watching the iconic Sydney to Hobart yacht race. On the other hand, many Australians look forward to this day to sweep the stores for the best bargains. - വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനുള്ള അവസരത്തിനായി 'ബോക്സിങ്ങ് ഡേ' വരാനായി പലരും കാത്തിരിക്കാറുണ്ട്. എങ്ങനെയാണ് 'ബോക്സിംഗ് ഡേ' തുടങ്ങിയത് എന്ന് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
-
മറ്റു സംസ്കാരങ്ങളിലുള്ളവർക്ക് വേറിട്ട അനുഭവമായി ഓസ്ട്രേലിയൻ മലയാളികളുടെ ക്രിസ്മസ് ആഘോഷ രീതികൾ
23/12/2023 Duración: 08minക്രിസ്മസ്ക്കാലത്ത് വീട് വീടാന്തരം സന്ദർശിച്ച് കരോളുകൾ പാടുന്ന കേരളത്തിലെ രീതി ഓസ്ട്രേലിയയിലും സജീവമായി തുടരുകയാണ് മലയാളി കൂട്ടായ്മകൾ. ഓസ്ട്രേലിയൻ മലയാളികളുടെ ക്രിസ്മസ് ആഘോഷങ്ങൾ മറ്റു സമൂഹങ്ങളിൽപ്പെടുന്നവർക്ക് വേറിട്ട അനുഭവമായി മാറുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
മഴയും കാറ്റും ശമിച്ചു; വടക്കൻ ക്വീൻസ്ലാന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതം
22/12/2023 Duración: 07minവടക്കൻ ക്വീൻസ്ലാന്റിൽ ജാസ്പർ ചുഴലിക്കാറ്റ് ആഞ്ഞടിച്ച പ്രദേശങ്ങളിൽ നിരവധി മലയാളികളാണ് താമസിക്കുന്നത്. പ്രദേശത്തെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ടള്ളിയെന്ന സ്ഥലത്ത് താമസിക്കുന്ന ജിജോ വി തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
മലയാളികൾ ഇഷ്ടപ്പെടുന്ന പച്ചക്കറികൾ ഓസ്ട്രേലിയയിൽ എല്ലായിടത്തും വളർത്താം; ഗ്രീൻ ഹൗസ് ഉപയോഗിക്കുന്നതിങ്ങനെ...
20/12/2023 Duración: 11minമലയാളികൾ ഇഷ്ടപ്പെടുന്ന പച്ചക്കറികൾ ഓസ്ട്രേലിയയിൽ എല്ലായിടത്തും എളുപ്പത്തിൽ വളരണമെന്നില്ല. എന്നാൽ ഗ്രീൻ ഹൗസ് ഇതിനൊരു പരിഹാരമാണ്. ക്വീൻസ്ലാന്റിലെ ടൗൺസ്വില്ലിനടുത്ത് ഓർഗാനിക് ഫാർമിംഗ് ചെയ്യുന്ന സാജൻ ശശി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
അവധിക്കാലത്ത് എളുപ്പത്തിൽ തയ്യാറാക്കാം രുചിയേറും 'സ്കോച്ച്ഡ് എഗ്ഗ്'...
19/12/2023 Duración: 05minഈ ക്രിസ്മസ് പുതുവത്സര അവധിക്കാലത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവം പരീക്ഷിച്ചാലോ?. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന 'സ്കോച്ച്ഡ് എഗ്ഗിന്റെ' പാചക രീതി സിഡ്നിയിലുള്ള ആഗ്നസ് ഫ്രാൻസിസ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ട്രാവൽ ഇൻഷ്വറൻസ് ഇല്ലാതെയുള്ള യാത്രകൾ ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് എപ്പോൾ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...
18/12/2023 Duración: 15minഅവധിക്കാലം തുടങ്ങിയതോടെ ഒട്ടേറെപ്പേർ യാത്രകൾക്ക് തയ്യാറെടുക്കുകയാണ്. ട്രാവൽ ഇൻഷ്വറൻസ് എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് ബ്രിസ്ബൈനിൽ ഇൻഷ്വറൻസ് ബ്രോക്കറായ ജെയ്സൺ സെബാസ്റ്റ്യൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വീട് വായ്പയുടെ നിരക്കിന് സമാനമായി നിക്ഷേപകരുടെ പലിശ ഉയർത്തുന്നില്ല; ബാങ്കുകൾക്കെതിരെ ACCCയുടെ വിമർശനം
15/12/2023 Duración: 03min2023 ഡിസംബര്‍ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
Five ways to bring bush tucker to your festive plate - ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ ഭക്ഷ്യചേരുവകൾ നിങ്ങളുടെ പാചകത്തിൽ ഉൾപ്പെടുത്താം: 5 എളുപ്പവഴികൾ
15/12/2023 Duración: 06minMake your festive season celebrations unique by incorporating native Australian ingredients into dishes and drinks. - ഓസ്ട്രേലിയയിലെ ആദിമ വർഗ്ഗക്കാർ പരമ്പരാഗതമായി ഭക്ഷ്യ വിഭവങ്ങളിൽ ഉൾപ്പെടുത്തുന്ന ചേരുവ നിങ്ങളുടെ പാചകത്തിൽ പരീക്ഷിക്കാം. അഞ്ചു എളുപ്പമാർഗ്ഗങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.