Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഓസ്ട്രേലിയ പോയവാരം: വരുമാനം കൂടിയ ജോലികളിൽ സ്ത്രീകൾ കുറവ്; വിമാന യാത്രകളുടെ നിരക്ക് വർദ്ധിക്കും
07/03/2026 Duración: 10minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഇന്നത്തെ വാർത്ത: അമേരിക്കൻ അന്തർവാഹിനിയിൽ ഓസ്ട്രേലിയൻ സൈനികരുണ്ടായിരുന്നെന്ന് ഓസ്ട്രേലിയ; പരിശീലനത്തിന് പോയവരെന്ന് പ്രധാനമന്ത്രി
06/03/2026 Duración: 04min2026 മാർച്ച് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
നോമ്പുകാല വിഭവം: കുഴയ്ക്കേണ്ട, പരത്തേണ്ട! ചട്ടി പോലും വേണ്ടാതൊരു ചട്ടിപ്പത്തിരി, അതും ഓവനിൽ
06/03/2026 Duración: 10minമലബാറിലെ നോമ്പുകാല സ്പെഷ്യൽ വിഭവമാണ് ചട്ടിപ്പത്തിരി. ചട്ടിപ്പത്തിരിക്കായി മാവ് കുഴയ്ക്കാതേയും, പരത്താതേയും എങ്ങനെ ഓവനിൽ എളുപ്പത്തിൽ ചട്ടിപ്പത്തിരി ഉണ്ടാക്കാമെന്ന് വിവരിക്കുകയാണ് സിഡ്നിയിലുള്ള ഫസ്മിൻ അബ്ദുൾ ഖാദർ . കേൾക്കാം സ്വാദേറിയ ചട്ടിപ്പത്തിരിയുടെ രുചിക്കൂട്ട്...
-
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയ്ക്ക് കൂടുതൽ എഞ്ചിനീയർമാരെയും ആർക്കിടെക്ടുകളെയും ആവശ്യം; ഭവന പ്രതിസന്ധിക്ക് കാരണം കുടിയേറ്റമല്ല
05/03/2026 Duración: 05min2026 മാർച്ച് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
More than style: How First Nations fashion is growing in Australia - ഫാഷൻ ലോകത്തെ ഓസ്ട്രേലിയൻ സ്റ്റൈൽ; ആദിമ വർഗ്ഗ ഫാഷൻ സങ്കൽപ്പങ്ങളെ അടുത്തറിയാം...
05/03/2026 Duración: 13minIf you’ve spent any time in Australia, you’ve probably noticed how relaxed the style is. You might notice activewear, surf brands and casual clothes everywhere. But there’s another side to Australian fashion. Aboriginal and Torres Strait Islander designers have been creating clothes and accessories for thousands of years — and that work is very much alive today. You’ll see it on runways, in global fashion campaigns and in everyday clothing. Find out what makes First Nations fashion different, how it connects to the environment and what you should be aware of if you want to wear it. - പാശ്ചാത്യ ഫാഷൻ സങ്കൽപ്പങ്ങളോട് കിടപിടിക്കുന്ന ഡിസൈനുകളാണ് ഓസ്ട്രേലിയൻ ആദിമവർഗ്ഗ വിഭാഗത്തിനുള്ളത്. ആഗോള ഫാഷൻ കാമ്പെയ്നുകളിൽ തുടങ്ങി ദൈനം ദിന വസ്ത്രങ്ങളിൽ പോലും ഫസ്റ്റ് നേഷൻ ഡിസൈനുകൾ സജീവമാണ്. ഫസ്റ്റ് നേഷൻസ് ഫാഷൻ വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണെന്നും ഓസ്ട്രേലിയൻ സംസ്കാരവുമായി അതിനുള്ള ബന്ധമെന്താണെന്നും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിലൂടെ...
-
വിസ ഫീസ് ഇരട്ടിയാക്കി ഓസ്ട്രേലിയ; പ്രതിസന്ധിയിലായത് ആയിരക്കണക്കിന് അപേക്ഷകർ
04/03/2026 Duración: 11minടെംപററി ഗ്രാഡ്യുവേറ്റ് വിസയുടെ ഫീസ് ഓസ്ട്രേലിയൻ സർക്കാർ മാർച്ച് 1 മുതൽ വർദ്ധിപ്പിച്ചു. ഒറ്റയടിക്ക് ഫീസിൽ ഇരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സബ്ക്ലാസ്സ് 485 വിസയുടെ ഫീസിലുണ്ടായ വർദ്ധനവിനെ പറ്റിയും അത് അപേക്ഷകരെ എങ്ങനെയെല്ലാം ബാധിക്കും എന്നതിനെ പറ്റിയും മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നത് നമുക്ക് കേൾക്കാം.
-
ഇന്നത്തെ വാർത്ത: ഇലക്ട്രിക് വാഹനങ്ങൾക്ക് റെക്കോർഡ് വിൽപന; പെട്രോൾ കാറുകൾക്ക് പ്രിയം കുറയുന്നു
04/03/2026 Duración: 05min2026 മാർച്ച് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഗൾഫ് സുരക്ഷിതമോ? യുദ്ധ വാർത്തകളിൽ ആശങ്ക വേണോ; പ്രവാസി മലയാളികളുടെ പ്രതികരണമറിയാം
04/03/2026 Duración: 10minസംഘർഷം തുടങ്ങിയ ആദ്യ ദിവസങ്ങളിലുണ്ടായ ഭീതിയിൽ നിന്ന് കര കയറിയതായി ഗൾഫ് രാജ്യങ്ങളിലെ പലരും ചൂണ്ടിക്കാട്ടുന്നു. സൈനിക നീക്കങ്ങളും മിസൈലുകൾ പതിക്കുന്ന വാർത്തകളും പുറത്തുവരുന്നുണ്ടെങ്കിലും ജാഗ്രതയോടെ , ജോലികളിൽ സജീവമാവുകയാണ് പലരും. നാട്ടിലുള്ള ബന്ധുക്കൾ ഭയപ്പെടേണ്ടതില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണെന്നും പ്രവാസികൾ പറയുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: ഇറാനെതിരായ ആക്രമണത്തിൽ പങ്കെടുക്കുന്നില്ലെന്ന് ഓസ്ട്രേലിയ; മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ തിരികെ എത്തിക്കണമെന്നും ആവശ്യം
03/03/2026 Duración: 03min2026 മാർച്ച് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യൻ വിവാഹങ്ങൾക്ക് ഓസ്ട്രേലിയയിൽ ഡിവോഴ്സ് ലഭിക്കുമോ? നിയമവശങ്ങൾ അറിയാം
03/03/2026 Duración: 08minഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ച് ഓസ്ട്രേലിയയിൽ എത്തിയ ദമ്പതികൾക്കിടയിൽ വേർപിരിയൽ അനിവാര്യമായാൽ അത് വിസ സ്റ്റാറ്റസിനെ എങ്ങനെ ബാധിക്കും? പങ്കാളിയിൽ നിന്നുള്ള ഗാർഹിക പീഡനം നേരിടുന്നവർക്ക് ഓസ്ട്രേലിയൻ നിയമം നൽകുന്ന പ്രത്യേക പരിരക്ഷകൾ എന്തൊക്കെയാണ്? ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളെ നിയമപരമായി എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് സിഡ്നിയിലെ ടൂംഗാബി ലീഗൽ സെന്റർ ഡയറക്ടറും സോളിസിറ്ററുമായ സൂസൈ ബെഞ്ചമിൻ വിശദീകരിക്കുന്നു.ഇത് പൊതുവായ നിർദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ സംശയങ്ങൾക്ക് നിയമവിദഗ്ദരെ നേരിൽ ബന്ധപ്പെടുക
-
ഇന്നത്തെ വാർത്ത: ഖമനഇയുടെ മരണത്തിൽ ഓസ്ട്രേലിയയിൽ സമിശ്ര പ്രതികരണം; എണ്ണ വില കൂടുമെന്നും മുന്നറിയിപ്പ്
02/03/2026 Duración: 04min2026 മാർച്ച് രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വിമാന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യരുത്; ട്രാവൽ ഇൻഷൂറൻസ് കവർ ലഭിക്കാനും സാധ്യത കുറവ്; മിഡിൽ ഈസ്റ്റിലൂടെ യാത്ര ബുക്ക് ചെയ്തവർ അറിയാൻ
02/03/2026 Duración: 08minമിഡിൽ ഈസ്റ്റിലൂടെയുള്ള വിമാന സരവ്വീസുകൾ റദ്ദ് ചെയ്തതോടെ ആയിരക്കണക്കിന് ഓസ്ട്രേലിയക്കാരാണ് പ്രതിസന്ധിയിലായത്. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ സ്വന്തം നിലയ്ക്ക് ടിക്കറ്റുകൾ റദ്ദ് ചെയ്യുന്നത് ഉചിതമല്ലെന്നും ട്രാവൽ ഏജൻറുമാർ ചൂണ്ടിക്കാട്ടുന്നു. സിഡ്നിയിലെ പീറ്റേഴ്സണ് ട്രാവൽസിൽ ട്രാവൽ ഏജൻറായ ജിജു പീറ്ററും, മെൽബണിലെ പോൾസ് ട്രാവൽ സൊലൂഷ്യൻസിൽ ട്രാവൽ ഏജൻറായ പോൾ ഉലഹന്നാനും നിലവിലെ സാഹചര്യവും സ്വീകരിക്കേണ്ട മുൻകരുതലുകളും വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയ പോയവാരം: നെഗറ്റീവ് ഗിയറിംഗിൽ മാറ്റം വരുത്താൻ ആലോചന;5 ശതമാനം ഗ്യാരണ്ടി സ്കീമിലൂടെ വീട് വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
28/02/2026 Duración: 08minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ബ്രിസ്ബെൻ- മെൽബൺ നാല് മണിക്കൂർ യാത്ര യാഥാർത്ഥ്യമാകുമോ? ഹൈസ്പീഡ് റെയിലിൻറെ ആദ്യഘട്ടത്തിന് പച്ചക്കൊടി
27/02/2026 Duración: 08min90 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ 2028ടെ ആരംഭിക്കും. പ്രാദേശിക വികസനം, തൊഴിൽ അവസരങ്ങൾ, സമ്പദ് വ്യവസ്ഥയുടെ ഉത്തേജനം തുടങ്ങിയവയാണ് അതിവേഗ റെയിൽ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: മഴയിൽ കുതിർന്ന് ഓസ്ട്രേലിയ; റോഡുകൾ വെള്ളത്തിൽ; ജാഗ്രതാ നിർദ്ദേശം
27/02/2026 Duración: 04min2026 ഫെബ്രുവരി 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
"കേൾക്കുന്നതൊന്നും സത്യമല്ല, എനിക്ക് ഒരു മകൾ കൂടി ഉണ്ടെന്ന് ഓർക്കണം"; സിനിമ, വ്യക്തി ജീവിതം മനസ്സ് തുറന്ന് നടി മീന
27/02/2026 Duración: 07minകഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞ് നിൽക്കുന്ന താരമാണ് നടി മീന. ഡാൻസ് ഫോർ ഓസ് എന്ന നൃത്ത പരിപാടിക്കായി സിഡ്നിയിലെത്തിയ മീന തൻറെ സിനിമ ജീവിതത്തെ പറ്റിയും, വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളെ പറ്റിയും സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: പ്രകൃതി ദുരന്ത മുന്നറിയിപ്പിനായി പുതിയ സംവിധാനം; മൊബൈൽ മെസേജ് അലേർട് ഒക്ടോബറിൽ ആരംഭിക്കും
26/02/2026 Duración: 05min2026 ഫെബ്രുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിലെ ആദ്യ അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി; ബ്രിസ്ബെൻ - മെൽബൺ പദ്ധതിയും പരിഗണനയിൽ
26/02/2026 Duración: 08min90 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ 2028ടെ ആരംഭിക്കും. പ്രാദേശിക വികസനം, തൊഴിൽ അവസരങ്ങൾ, സമ്പദ് വ്യവസ്ഥയുടെ ഉത്തേജനം തുടങ്ങിയവയാണ് അതിവേഗ റെയിൽ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...
-
ബോംബ് ഭീഷണിയെ തുടർന്ന് പ്രധാനമന്ത്രിയെ മാറ്റിപ്പാർപ്പിച്ചു; വ്യാജഭീഷണിയെന്ന് പൊലീസ്
25/02/2026 Duración: 06min2026 ഫെബ്രുവരി 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ചൂടുകാലത്ത് ഈ മരുന്നുകൾ കഴിക്കാറുണ്ടോ? താപനില കൂടുമ്പോൾ 'അപകടകരമാകുന്ന' മരുന്നുകൾ ഏതൊക്കെയെന്ന് അറിയാം
25/02/2026 Duración: 12minചൂട് കാലത്ത് കഴിക്കുന്ന ചില മരുന്നുകൾ ശരീരത്തിൽ പല പാർശ്വഫലങ്ങളും ഉണ്ടാക്കാറുണ്ട്. താപ നില കൂടുതലുള്ള ദിവസങ്ങളിൽ മരുന്നുകൾ സൂക്ഷിക്കുന്നതിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൂട് കാലാവസ്ഥയിൽ മരുന്നുപയോഗവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സിഡ്നി ന്യൂകാസിലിൽ ജി പി ആയി പ്രവർത്തിക്കുന്ന ഡോ. ഏബ് മാത്യു വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...