Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 180:04:00
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • ഇന്നത്തെ വാർത്ത: ABC, SBS വാർത്തകൾക്ക് സ്വതന്ത്ര നിരീക്ഷണം വേണമെന്ന് നിർദേശം വിസ അപേക്ഷകരുടെ ജൂതവിരുദ്ധ നിലപാടുകളും പരിശോധിക്കണമെന്ന് സർക്കാരിന്റെ പ്രത്യേക പ്രതിനിധി

    ഇന്നത്തെ വാർത്ത: ABC, SBS വാർത്തകൾക്ക് സ്വതന്ത്ര നിരീക്ഷണം വേണമെന്ന് നിർദേശം; വിസ അപേക്ഷകരുടെ ജൂതവിരുദ്ധ നിലപാടുകളും പരിശോധിക്കണമെന്ന് സർക്കാരിന്റെ പ്രത്യേക പ്രതിനിധി

    30/10/2026 Duración: 04min

    2026 ഒക്ടോബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • ഹാലോവീനോ ഹോളിവീനോ? മലയാളികൾക്ക് ഏത് ആഘോഷമാണ് കൂടുതൽ പ്രിയം?

    'ഹാലോവീനോ ഹോളിവീനോ'? മലയാളികൾക്ക് ഏത് ആഘോഷമാണ് കൂടുതൽ പ്രിയം?

    30/10/2026 Duración: 10min

    ഹാലോവീൻ ആഘോഷങ്ങൾക്ക് പിന്നിലെ ചരിത്രവും ഓസ്ട്രേലിയൻ ഹാലോവീൻ ആഘോഷങ്ങൾക്ക് പിന്നിലെ ചെലവുമറിയാം.. ഹാലോവീൻ ആഘോഷങ്ങളെ കുറിച്ച് ചില മലയാളികളുടെ പ്രതികരണവും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...#sbsaudiopodcast

  • ഭിന്നശേഷിയുടെ പേരിൽ നാട് കടത്താനിരുന്ന മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ PR തീരുമാനം മന്ത്രിയുടെ ഇടപെടലിനെ തുടർന്ന്

    ഭിന്നശേഷിയുടെ പേരിൽ നാട് കടത്താനിരുന്ന മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ PR; തീരുമാനം മന്ത്രിയുടെ ഇടപെടലിനെ തുടർന്ന്

    29/10/2026 Duración: 11min

    മന്ത്രിതല ഇടപെടലിനെ തുടർന്ന് ബെൻഡിഗോയിലെ മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ സർക്കാർ പെർമനൻറ് റസിഡൻസി അനുവദിച്ചു. ഭിന്നശേഷിയുള്ള മകന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന് നേരത്തെ PR നിഷേധിച്ചത്. കുടുംബത്തിന് സ്ഥിരതാമസാനുമതി നൽകണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തുകയും മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അനുകൂല തീരുമാനമുണ്ടായത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ലഭിച്ച ആശ്വാസത്തെക്കുറിച്ച് ജിനീഷ് ജോസഫും ക്രിസ്റ്റീൻ ആന്റണി ദാസും സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.#sbsaudiopodcast

  • ഇന്നത്തെ വാർത്ത: യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറിൽ അനിശ്ചിതത്വം കർഷകർക്ക് തിരിച്ചടി, പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം

    ഇന്നത്തെ വാർത്ത: യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറിൽ അനിശ്ചിതത്വം; കർഷകർക്ക് തിരിച്ചടി, പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം

    29/10/2026 Duración: 06min

    2026 ഒക്ടോബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • മൈക്രോബയോളജിസ്റ്റിൽ നിന്ന് ബസ് ഡ്രൈവറിലേക്ക് ഓസ്‌ട്രേലിയയിൽ കോച്ച് ഡ്രൈവിങ് ജോലി എത്രത്തോളം മികച്ചതാണ്?

    മൈക്രോബയോളജിസ്റ്റിൽ നിന്ന് ബസ് ഡ്രൈവറിലേക്ക്; ഓസ്‌ട്രേലിയയിൽ കോച്ച് ഡ്രൈവിങ് ജോലി എത്രത്തോളം മികച്ചതാണ്?

    29/10/2026 Duración: 11min

    ഓസ്ട്രേലിയയിൽ ഡ്രൈവിങ് മേഖലയിലേക്ക് തിരിയുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മികച്ച വരുമാനസാധ്യതയും ഉയർന്ന ഡിമാൻഡുമാണ് പലരെയും ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്. മൈക്രോബയോളജിസ്റ്റ് എന്ന ജോലിയിൽ നിന്ന് മാറി, മുഴുവൻ സമയ കോച്ച് ഡ്രൈവറായി മാറിയ ശ്രീകല രാമചന്ദ്രൻ നായർക്കും അത്തരമൊരു മാറ്റത്തിന്റെ കഥയാണ് പറയാനുള്ളത്. ബസ് ഡ്രൈവിങ് മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും കേൾക്കാം, ശ്രീകലയുടെ അനുഭവങ്ങളിലൂടെ... മുകളിലെ പ്ലേയറിൽ നിന്നും..#sbsaudiopodcast

  • പെർത്തിൽ ദിവാലി മേള രണ്ട് ദിവസത്തെ ആഘോഷങ്ങൾ ഒക്ടോബർ 31, നവംബർ 1 തിയ്യതികളിൽ

    പെർത്തിൽ ദിവാലി മേള; രണ്ട് ദിവസത്തെ ആഘോഷങ്ങൾ ഒക്ടോബർ 31, നവംബർ 1 തിയ്യതികളിൽ

    28/10/2026 Duración: 03min

    ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ(ISWA)യുടെ നേതൃത്വത്തിൽ പെർത്തിൽ നടക്കുന്ന രണ്ട് ദിവസത്തെ ദിവാലി മേളയുടെ വിശേഷങ്ങൾ ഇവന്റ് കോർഡിനേറ്റർ അരുൺ വി. നായർ വിശദീകരിക്കുന്നു. ഒക്ടോബർ 31നും നവംബർ 1നും ലാംഗ്ലി പാർക്കിൽ നടക്കുന്ന ദീപാവലി ആഘോഷങ്ങളെക്കുറിച്ച് കേൾക്കാം.#sbsaudiopodcast

  • ഇന്നത്തെ വാർത്ത: പണപ്പെരുപ്പം പിടിവിട്ട് കുതിക്കുന്നു നവംബറിലും പലിശ കൂട്ടിയേക്കുമെന്ന് സൂചന

    ഇന്നത്തെ വാർത്ത: പണപ്പെരുപ്പം പിടിവിട്ട് കുതിക്കുന്നു; നവംബറിലും പലിശ കൂട്ടിയേക്കുമെന്ന് സൂചന

    28/10/2026 Duración: 04min

    2026 ഒക്ടോബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • കാർപാർക്കിലെ അപ്രതീക്ഷിത പ്രസവത്തിൽ കൈത്താങ്ങായത് ഈ മലയാളി മാലാഖ നഴ്‌സ് സിന്ധു ടോണി സംസാരിക്കുന്നു

    കാർപാർക്കിലെ അപ്രതീക്ഷിത പ്രസവത്തിൽ കൈത്താങ്ങായത് ഈ മലയാളി മാലാഖ; നഴ്‌സ് സിന്ധു ടോണി സംസാരിക്കുന്നു

    28/10/2026 Duración: 09min

    ഏതാനും മാസങ്ങൾക്ക് മുൻപ് സൺഷൈൻ കോസ്റ്റ് ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ യുവതിയുടെ അപ്രതീക്ഷിത പ്രസവത്തിന് കൈത്താങ്ങായത് മലയാളി നഴ്‌സ് സിന്ധു ടോണിയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ സംഭവത്തെക്കുറിച്ച് സിന്ധു വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...#sbsaudiopodcast

  • ഇന്നത്തെ വാർത്ത: അഡ്‌ലൈഡിന് സമീപം കടലിൽ ഭൂചലനം സുനാമി ഭീഷണി ഇല്ലെന്ന് അധികൃതർ

    ഇന്നത്തെ വാർത്ത: അഡ്‌ലൈഡിന് സമീപം കടലിൽ ഭൂചലനം; സുനാമി ഭീഷണി ഇല്ലെന്ന് അധികൃതർ

    27/10/2026 Duración: 04min

    2026 ഒക്ടോബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • മാറ്റം സൃഷ്ടിക്കാൻ നിങ്ങൾക്കും കഴിയും നിങ്ങളുടെ ശബ്ദത്തിന്റെ പ്രാധാന്യം എന്ത്?| How Australia Works

    മാറ്റം സൃഷ്ടിക്കാൻ നിങ്ങൾക്കും കഴിയും; നിങ്ങളുടെ ശബ്ദത്തിന്റെ പ്രാധാന്യം എന്ത്?| How Australia Works

    26/10/2026 Duración: 06min

    ചെറിയൊരു കൂട്ടായ്മക്ക് ഒരു പ്രാദേശിക കൗൺസിലിന്റെ തീരുമാനം മാറ്റാൻ കഴിയുമോ? സ്വന്തം പ്രദേശത്തെ ലൈബ്രറി അടയ്ക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞ ജൂലി, മറ്റ് പ്രദേശവാസികളോടൊപ്പം അത് സംരക്ഷിക്കാൻ രംഗത്തിറങ്ങുന്നു. നിവേദനത്തിൽ ഒപ്പിടുക, കമ്മ്യൂണിറ്റി യോഗങ്ങളിൽ പങ്കെടുക്കുക, കൗൺസിലർമാരെ സമീപിക്കുക, വോട്ട് ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഓസ്ട്രേലിയൻ ജനാധിപത്യത്തിൽ സാധാരണക്കാർക്ക് എങ്ങനെ പങ്കാളികളാകാം എന്നതാണ് ഈ കഥ പരിശോധിക്കുന്നത്.How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page.

  • ഇന്നത്തെ വാർത്ത: ഹെലൻ ഹെയ്ൻസ് എംപിക്ക് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ പിന്തുണ സഭാനടപടികൾ നിർത്തിവെച്ചു

    ഇന്നത്തെ വാർത്ത: ഹെലൻ ഹെയ്ൻസ് എംപിക്ക് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ പിന്തുണ; സഭാനടപടികൾ നിർത്തിവെച്ചു

    26/10/2026 Duración: 05min

    2026 ഒക്ടോബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • മരണ ശേഷം ഇനി ചെടികൾക്ക് വളമാകാം മൃതദേഹം ജൈവവളമാക്കുന്ന ‘ഹ്യൂമൻ കമ്പോസ്റ്റിംഗിന്’ NSW-ൽ അനുമതി

    മരണ ശേഷം ഇനി ചെടികൾക്ക് വളമാകാം; മൃതദേഹം ജൈവവളമാക്കുന്ന ‘ഹ്യൂമൻ കമ്പോസ്റ്റിംഗിന്’ NSW-ൽ അനുമതി

    26/10/2026 Duración: 06min

    മൃതദേഹത്തെ ജൈവവളമാക്കാൻ അനുവദിക്കുന്ന 'ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്' രീതിക്ക് ന്യൂ സൗത്ത് വെയിൽസ്‌ സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. മനുഷ്യ ശരീരത്തിൻറെ സ്വാഭാവിക വിഘടന പ്രക്രിയയെ നിയന്ത്രിത സാഹചര്യങ്ങളിൽ വേഗത്തിലാക്കുന്ന ടെറമേഷൻ പ്രക്രിയയെ കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast

  • ഓസ്ട്രേലിയ പോയവാരം: സാമ്പത്തിക വളർച്ച കുറയുമെന്നും തൊഴിലില്ലായ്മ കൂടുമെന്നും ട്രഷറർസാമ്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞുങ്ങൾ വേണ്ടന്ന് ചെറുപ്പക്കാർ

    ഓസ്ട്രേലിയ പോയവാരം: സാമ്പത്തിക വളർച്ച കുറയുമെന്നും തൊഴിലില്ലായ്മ കൂടുമെന്നും ട്രഷറർ;സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞുങ്ങൾ വേണ്ടന്ന് ചെറുപ്പക്കാർ

    24/10/2026 Duración: 11min

    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • ഇന്നത്തെ വാർത്ത: രണ്ട് ബില്യണിന്റെ വൈദ്യുതി പദ്ധതി 25 ബില്യണിലേക്ക് സ്നോവി ഹൈഡ്രോ പദ്ധതിയിൽ വാക്പോര്

    ഇന്നത്തെ വാർത്ത: രണ്ട് ബില്യണിന്റെ വൈദ്യുതി പദ്ധതി 25 ബില്യണിലേക്ക്; സ്നോവി ഹൈഡ്രോ പദ്ധതിയിൽ വാക്പോര്

    23/10/2026 Duración: 05min

    2026 ഒക്ടോബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • How laws change, and why it takes time | How Australia Works - നിയമങ്ങൾ മാറുന്നത് എങ്ങനെ? എന്തുകൊണ്ട് സമയമെടുക്കുന്നു?| How Australia Works

    How laws change, and why it takes time | How Australia Works - നിയമങ്ങൾ മാറുന്നത് എങ്ങനെ? എന്തുകൊണ്ട് സമയമെടുക്കുന്നു?| How Australia Works

    23/10/2026 Duración: 07min

    How do laws change in Australia? Through Rodney Croome’s campaigns for human rights and marriage equality, learn how personal stories, community action, courts and parliament can help change the law, and why the process can take time. - കാലഹരണപ്പെട്ട നിയമങ്ങൾ ഓസ്‌ട്രേലിയയിൽ എങ്ങനെയാണ് മാറുന്നത്? മനുഷ്യാവകാശങ്ങൾക്കും വിവാഹ സമത്വത്തിനും വേണ്ടി റോഡ്‌നി ക്രൂം നടത്തിയ പോരാട്ടങ്ങളെ അടിസ്ഥാനമാക്കി വ്യക്തികൾ, സമൂഹം, കോടതി, പാർലമെന്റ് എന്നിവ നിയമനിർമ്മാണത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഈ എപ്പിസോഡ് വ്യക്തമാക്കുന്നു. നിയമമാറ്റങ്ങൾക്ക് സമയമെടുക്കുന്നത് എന്തുകൊണ്ടാണെന്നും 'How Australia Works' പരമ്പരയുടെ പുതിയ ഭാഗത്തിലൂടെ നമുക്ക് മനസ്സിലാക്കാം.How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page. - How Australia Works is an SBS podcast that uses real stories and clear explanati

  • സിഡ്നിയിലെ പുതിയ എയർപോർട്ട് ഞായറാഴ്ച തുറക്കും വെസ്റ്റേൺ സിഡ്നി എയർപോർട്ടിനെ അടുത്തറിയാം...

    സിഡ്നിയിലെ പുതിയ എയർപോർട്ട് ഞായറാഴ്ച തുറക്കും; വെസ്റ്റേൺ സിഡ്നി എയർപോർട്ടിനെ അടുത്തറിയാം...

    23/10/2026 Duración: 05min

    വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് ഒക്ടോബർ 25-ന് തുറക്കും. ആദ്യ വിമാനം രാവിലെ 11മണിക്ക് യാത്രക്കാരുമായി പറന്നുയരും. പുതിയ വിമാനത്താവളം സിഡ്നിയിൽ എവിടെയാണ്? എങ്ങനെ എത്താം? ഏതൊക്കെ വിമാനക്കമ്പനികളാണ് സർവീസ് നടത്തുന്നത്? ടിക്കറ്റ് നിരക്ക് കുറയുമോ? പുതിയ വിമാനത്താവളത്തെക്കുറിച്ച് യാത്രക്കാർ അറിയേണ്ടതെല്ലാം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...#sbsaudiopodcast

  • ശവസംസ്കാര ചടങ്ങുകൾക്ക് ചെലവേറി അന്ത്യയാത്രകൾ DIY ട്രെൻഡിലേക്ക് മാറുന്നുവെന്ന് റിപ്പോർട്ട്

    ശവസംസ്കാര ചടങ്ങുകൾക്ക് ചെലവേറി; അന്ത്യയാത്രകൾ 'DIY' ട്രെൻഡിലേക്ക് മാറുന്നുവെന്ന് റിപ്പോർട്ട്

    23/10/2026 Duración: 05min

    ഓസ്‌ട്രേലിയയിൽ ശവസംസ്കാര ചടങ്ങുകളുടെ ചെലവ് കുത്തനെ വർദ്ധിച്ചതായി പഠന റിപ്പോരട്ട്. ഇതോടെ പരമ്പരാഗത മാർഗങ്ങളിൽ നിന്ന് മാറി പലരും ഡൂ ഇറ്റ് യുവർസെൽഫ് എന്ന രീതിയിലേക്ക് മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മെൽബൺ സർവകലാശാലയിലെ ഡെത്ത്‌ടെക് റിസർച്ച് ടീം നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast

  • ഓസ്ട്രേലിയൻ ഭവനവിപണിയിൽ റെക്കോർഡ് തകർച്ച എല്ലാ തലസ്ഥാനങ്ങളിലും വില താഴേക്ക്

    ഓസ്ട്രേലിയൻ ഭവനവിപണിയിൽ റെക്കോർഡ് തകർച്ച; എല്ലാ തലസ്ഥാനങ്ങളിലും വില താഴേക്ക്

    22/10/2026 Duración: 05min

    2026 ഒക്ടോബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • ഓസ്ട്രേലിയയിൽ ഓരോ വർഷവും നൂറിലേറെ ഭൂചലനങ്ങൾ ഭൂകമ്പ സാധ്യത കൂടിയ മേഖലകൾ ഏതെല്ലാം?

    ഓസ്ട്രേലിയയിൽ ഓരോ വർഷവും നൂറിലേറെ ഭൂചലനങ്ങൾ; ഭൂകമ്പ സാധ്യത കൂടിയ മേഖലകൾ ഏതെല്ലാം?

    22/10/2026 Duración: 15min

    ഭൂചലന സാധ്യത കുറഞ്ഞ രാജ്യമായാണ് ഓസ്ട്രേലിയയെ പൊതുവെ വിലയിരുത്തുന്നത്. എന്നാൽ ഓസ്ട്രേലിയയിടെ വിവിധ ഭാഗങ്ങളിൽ ചെറുതും മിതമായതുമായ നൂറുകണക്കിന് ഭൂചലനങ്ങൾ വർഷം തോറും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒക്ടോബർ ആദ്യവാരം വിക്ടോറിയയിലുണ്ടായ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇതിന് ഉദാഹരണമാണ്. ഈ സാഹചര്യത്തിൽ, ഭൂചലന സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയയിലെ മലയാളികൾ. ഭൂചലന സാധ്യത കൂടുതലുള്ള മേഖലകൾ ഏതെല്ലാമാണ്? ഭൂചലനമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്? പ്രമുഖ ഓസ്ട്രേലിയൻ ജിയോളജിസ്റ്റ് അർനോൾഡ് ഡിക്സ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും#sbsaudiopodcast

  • ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ ബാങ്കുകളിൽ കൂട്ടപ്പിരിച്ചുവിടൽ NABന് പിന്നാലെ Bendigo, Adelaide ബാങ്കുകളും സ്റ്റാഫിനെ കുറയ്ക്കും

    ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ ബാങ്കുകളിൽ കൂട്ടപ്പിരിച്ചുവിടൽ; NABന് പിന്നാലെ Bendigo, Adelaide ബാങ്കുകളും സ്റ്റാഫിനെ കുറയ്ക്കും

    21/10/2026 Duración: 04min

    2026 ഒക്ടോബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

página 1 de 73