Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഭജൻസ് ഗായകർ തൈക്കൂടം ബ്രിഡ്ജിന് വെല്ലുവിളിയോ? മനസുതുറന്ന് ഗായകൻ ക്രിസ്റ്റിൻ ജോസ്...
17/03/2026 Duración: 13minലോകമെങ്ങും മലയാള സംഗീതത്തിൻറെ പെരുമ എത്തിക്കുന്ന തൈക്കൂടം ബ്രിഡ്ജ് സിഡ്നിയിൽ സംഗീത വിരുന്നിനായി എത്തിയപ്പോൾ, ബാൻഡ് അംഗം ക്രിസ്റ്റിൻ ജോസ് എസ്ബിഎസ് മലയാളത്തോട് സംസാരിച്ചിരുന്നു 'തൈക്കൂടം' എന്ന പേര് ലഭിച്ചതിന് പിന്നിലെ രസകരമായ കഥയും, ബാൻഡിന്റെ വളർച്ചയും, അടുത്തിടെ സോഷ്യൽ മീഡിയയിലടക്കം ഹിറ്റായ ഭജൻസ് സംഗീതത്തെ കുറിച്ച് തൈക്കൂടത്തിൻറെ അഭിപ്രായങ്ങളും ക്രിസ്റ്റിൻ ഈ അഭിമുഖത്തിൽ പങ്കുവെക്കുന്നു.കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
-
'കേരളത്തിലെ നഴ്സുമാർക്കുമില്ലേ കുടുംബവും കുട്ടികളും'; ജോലിഭാരം കൂടുതൽ കേരളത്തിലോ അതോ ഓസ്ട്രേലിയയിലോ?
16/03/2026 Duración: 14minശമ്പള വർദ്ധനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് കേരളത്തിൽ നഴ്സുമാരുടെ സമരം തുടരുകയാണ്. സമരക്കാർ ഉയർത്തുന്ന ആവശ്യങ്ങളെ ഓസ്ട്രേലിയയിലുള്ള മലയാളി നഴ്സുമാർ എങ്ങനെയാണ് വിലയിരുത്തുന്നത്? ഈ വിഷയത്തിൽ ചില ഓസ്ട്രേലിയൻ മലയാളി നഴ്സുമാർ അവരുടെ കാഴ്ടചപ്പാടുകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും
-
ഇന്നത്തെ വാർത്ത; ഓസ്ട്രേലിയ ഊർജ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്; അടിയന്തര യോഗം വിളിച്ച് NSW
16/03/2026 Duración: 05min2026 മാർച്ച് 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ലോകത്തിലെ ഏറ്റവും മികച്ച നഗരം ഓസ്ട്രേലിയയിൽ; പട്ടികയിലെ മറ്റ് ഓസ്ട്രേലിയൻ നഗരങ്ങൾ ഏതൊക്കെയെന്നറിയാം...
16/03/2026 Duración: 02minലോകത്തിലെ ഏറ്റവും മികച്ച 50 നഗരങ്ങളുടെ റാങ്കിംഗിൽ ആദ്യമായാണ് ഒരു ഓസ്ട്രേലിയൻ നഗരം ഒന്നാം സ്ഥാനം നേടുന്നത്. ട്രാവൽ മാഗസിനായ ടൈം ഔട്ടാണ് മികച്ച നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയത്.വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
പലിശ വീണ്ടും കൂടുമെന്ന് മുന്നറിയിപ്പ്; 105 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ക്വാണ്ടസ് എയർലൈൻസ്
14/03/2026 Duración: 10minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഇന്നത്തെ വാർത്ത; CGT ഇളവിലേറെയും സിഡ്നിയിലേയും മെൽബണിലേയും അതി സമ്പന്നർക്ക്; നെഗറ്റീവ് ഗിയറിംഗ് അധിക ബാധ്യതയെന്നും റിപ്പോർട്ട്
13/03/2026 Duración: 04min2026 മാർച്ച് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയൻ ട്രെയിനിംഗ് വിസയ്ക്ക് അപേക്ഷിക്കുന്നുണ്ടോ? വിസാ മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ അറിയാം
13/03/2026 Duración: 12minസബ്ക്ലാസ് 407 എന്ന ട്രെയിനിംഗ് വിസയുടെ അപേക്ഷ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. വിസാ മാനദണ്ഡങ്ങളിലെ മാറ്റങ്ങളെ പറ്റിയും ഈ വിസയ്ക്കായി അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
'Australian Idol'ലിൽ തിളങ്ങി മലയാളി ഗായിക; വേറിട്ട ശബ്ദവുമായി അലീറ്റ സന്തോഷ്
13/03/2026 Duración: 10minസംഗീത റിയാലിറ്റി ഷോ ആയ ഓസ്ട്രേലിയൻ ഐഡലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഡലൈഡ് മലയാളിയായ അലിറ്റ സന്തോഷ്. റിയാലിറ്റി ഷോയിലേക്കുള്ള പ്രവേശനവും, സംഗീത യാത്രയും അലീറ്റ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
രണ്ട് നഗരങ്ങളിൽ വീട് വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്; മറ്റിടങ്ങളിൽ കുതിപ്പ് തുടരും
13/03/2026 Duración: 04minആഗോള പ്രതിസന്ധികളെ തുടർന്ന് ചില ഓസ്ട്രേലിയൻ നഗരങ്ങളിൽ ഭവന വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ മറ്റിടങ്ങളിൽ വില മുന്നോട്ട് തന്നെയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ധനവിലയും, പണപ്പെരുപ്പവും പലിശ വർദ്ധനവും ഭവന വിപണിയെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: വീട് വാങ്ങുന്നവർക്ക് ബിൽഡിംഗ് പെസ്റ്റ് റിപ്പോർട്ടുകൾ സൗജന്യമാക്കും; ചെലവ് വഹിക്കേണ്ടത് വിൽക്കുന്നവർ
12/03/2026 Duración: 04min2026 മാർച്ച് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
പുതിയ 'കേരളം' നിങ്ങൾക്കിഷ്ടപ്പെട്ടോ? പേര് മാറ്റത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ കേൾക്കാം...
12/03/2026 Duración: 14minകേരളത്തിൻറെ പേര് ഔദ്യോഗിക രേഖകളിൽ 'കേരളം' എന്നാക്കി മാറ്റുകയാണ്. സംസ്ഥാന സർക്കാരിൻറെ ദീർഘകാലമായുള്ള ആവശ്യത്തിന് അടുത്തിടെ ഭാരത സർക്കാർ അംഗീകാരം നൽകിയിരുന്നു. ഈ പേര് മാറ്റം കൊണ്ടുള്ള നേട്ടങ്ങൾ എന്താണ്? ഇതിനെ വിദേശ മലയാളികൾ എങ്ങനെയാണ് നോക്കി കാണുന്നത്? കേൾക്കാം, ചില ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ.
-
How public and community housing works in Australia - വാടക കുറഞ്ഞ വീടുകൾ അന്വേഷിക്കുകയാണോ? ഓസ്ട്രേലിയിൽ ലഭ്യമായ സഹായങ്ങൾ അറിയാം
12/03/2026 Duración: 11minIn Australia, government-subsidised rental housing is available for eligible households. Assessment is based on need under criteria that vary depending on your state or territory. Here’s what to expect when applying for different types of housing assistance, some common myths around social housing and where to reach out for help. - ഓസ്ട്രേലിയയിൽ സർക്കാർ സഹായത്തോടെ കുറഞ്ഞ വാടകയ്കക്ക് ലക്ഷക്കണക്കിന് വീടുകൾ ലഭ്യമാണ്. ഇതിനായി അതത് ഹൌസിംഗ് അതോറിറ്റികളിൽ അപേക്ഷ നൽകണം. സോഷ്യൽ ഹൌസിംഗിന് പുറമേ ഇടത്തരം വരുമാനക്കാരെ സഹായിക്കാൻ അഫോർഡബിൾ ഹൌസുകളും ലഭ്യമാണ്. വിശദാംശങ്ങൾ കേൾക്കാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ...
-
ഇന്നത്തെ വാർത്ത: മിഡിൽ ഈസ്റ്റിൽ നിന്നുള്ള താത്കാലിക വിസക്കാർക്ക് ഓസ്ട്രേലിയയിൽ നിരോധനം; നടപടി അഭയാർത്ഥികളെ കുറയ്ക്കാൻ
11/03/2026 Duración: 04min2026 മാർച്ച് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'ഓഫീസിൽ പോകുന്നത് കുറച്ചു, ഇലക്ട്രിക് കാറും പരിഗണനയിൽ'; ഇന്ധനവിലയെ മറികടക്കാൻ ബദൽ മാർഗങ്ങൾ ആലോചിച്ച് മലയാളികൾ
11/03/2026 Duración: 07minഓസ്ട്രേലിയയിൽ ഇന്ധനവില ലിറ്ററിന് 2 ഡോളർ കടന്നത് വാഹന ഉടമകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ധനവിലയിലെ അധിക ബാധ്യത ഒഴിവാക്കുന്നതിനായി പലരും ജീവിത രീതികളിൽ മാറ്റം വരുത്തി തുടങ്ങിയിരിക്കുകയാണ്. യാത്രാ ശീലങ്ങളിലും, ജോലികളിലും വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ പറ്റി ചില ഓസ്ട്രേലിയൻ മലയാളികൾ സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ ഭക്ഷ്യോൽപ്പന്നങ്ങൾക്ക് 60% വരെ വില കൂടുമെന്ന് മുന്നറിയിപ്പ്
10/03/2026 Duración: 03min2026 മാർച്ച് 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വില കുതിച്ച് തുടങ്ങി; ഇന്ധനം ലാഭിക്കാൻ അൽപ്പമൊന്ന് ശ്രദ്ധിക്കാം
10/03/2026 Duración: 05minമിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഓസ്ട്രേലിയയിൽ പെട്രോൾ വില ലിറ്ററിന് 2 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. ഇന്ധനവില കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ, ഡ്രൈവിംഗിൽ വരുത്തേണ്ട ചെറിയ മാറ്റങ്ങളിലൂടെ എങ്ങനെ പെട്രോളും പണവും ലാഭിക്കാമെന്ന് ഈ പോഡ്കാസ്റ്റ് വിശദീകരിക്കുന്നു.കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..
-
SBS വേൾഡ് വാച്ചിൽ പുതിയൊരു മലയാളം ചാനൽ കൂടി; ഏഷ്യാനെറ്റ് ന്യൂസ് ഇനി ചാനൽ 35ൽ
10/03/2026 Duración: 02minSBS കുടുംബത്തിലുള്ള SBS വേൾഡ് വാച്ചിൽ പുതിയതായി ഒരു മലയാളം വാർത്ത ബുള്ളറ്റിൻ കൂടി വരികയാണ്. എല്ലാ ദിവസവും രാത്രി 10 മണിക്കാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്ത വേൾഡ് വാച്ചിൽ പ്രക്ഷേപണം ചെയ്യുക. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: ഇന്ധന ലഭ്യതയിൽ ആശങ്ക; കരുതൽ ശേഖരം ഉപയോഗിച്ച് തുടങ്ങിയിട്ടില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും സർക്കാർ
09/03/2026 Duración: 03min2026 മാർച്ച് ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
നീണ്ട പകലുകളും തിരക്കേറിയ ജീവിതവും; ഓസ്ട്രേലിയയിലെ റമദാൻ മാസത്തെ ജീവിതം എങ്ങനെയെന്ന് കേൾക്കാം
09/03/2026 Duración: 10minഓസ്ട്രേലിയയുടെ തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ കഴിയുമ്പോഴും, റമദാൻ മാസത്തിലെ ആചരങ്ങൾ മുറ തെറ്റാതെ പാലിക്കുന്നവരാണ് ഓസ്ട്രേലിയയിലെ മിക്ക മലയാളി മുസ്ലീങ്ങളും. അണുകുടുംബങ്ങളായി കഴിയുമ്പോൾ ജോലിക്കും തിരക്കിനുമിടിയിൽ ഇത് വിഷമമേറിയൊരു കാര്യമാണ്. ഓസ്ട്രേലിയയിലെ നീണ്ട പകലുകൾക്കും ജോലിത്തിരക്കുകൾക്കുമിടയിൽ നാട്ടിലെ അതേ ആവേശത്തോടെയും പൂർണ്ണതയോടെയും ഓസ്ട്രേലിയയിലെ മുസ്ളീം മലയാളികൾ നോമ്പ് തുറ ആചരിക്കുന്നതെങ്ങനെയെന്നാണ് നമ്മൾ കേൾക്കുന്നത്.
-
പെരിമെനോപസ് കാലത്ത് സ്ത്രീകൾക്ക് കുടുംബത്തിന്റെ പിന്തുണ എത്രത്തോളം ആവശ്യമാണ്? അറിയേണ്ടതെല്ലാം...
07/03/2026 Duración: 17minആർത്തവവിരാമവുമായി ബന്ധപ്പെട്ട കാലഘട്ടമാണ് പെരിമെനോപസ് എന്നറിയപ്പെടുന്നത്. ഈ സമയത്ത് സ്ത്രീകള്‍ക്ക് അവധി ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നല്‍കണമെന്നാണ് സെനറ്റ് സമിതിയുടെ ശുപാര്‍ശ. പെരിമെനോപസിനെക്കുറിച്ച് മനസിലാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും, പുരുഷന്മാർ ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്നും കാന്‍ബറയില്‍ ജി.പി ആയ ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...