Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഡോക്ടര്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ കുടിയേറ്റം എളുപ്പമാണോ? വിദേശത്ത് പഠിച്ചവര്‍ക്ക് മുന്നിലെ കടമ്പകള്‍ ഇവയാണ്...
11/07/2024 Duración: 11minഓസ്‌ട്രേലിയയില്‍ ഡോക്ടര്‍മാരുടെ രൂക്ഷമായ ക്ഷാമമുള്ളതിനാല്‍ വിദേശത്തു നിന്നുള്ള മെഡിക്കല്‍ ബിരുദധാരികളെ എത്തിക്കാന്‍ സര്‍ക്കാര്‍ ഒട്ടേറെ നടപടികളെടുക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവരുടെ യോഗ്യതകള്‍ക്ക് ഓസ്‌ട്രേലിയയില്‍ അംഗീകാരം നേടുന്നത് ഇപ്പോഴും എളുപ്പമല്ല എന്നാണ് വ്യാപകമായി ഉയരുന്ന പരാതി. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ രണ്ടു മലയാളി ഡോക്ടര്‍മാരുടെ അനുഭവങ്ങള്‍ കേള്‍ക്കാം..
-
ഓസ്ട്രേലിയക്കാരിൽ അഞ്ചിൽ ഒരാൾ ലൈംഗിക അതിക്രമം കാട്ടുന്നതായി റിപ്പോർട്ട്
10/07/2024 Duración: 04min2024 ജൂലൈ 10ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഗര്‍ഭിണികളിലെ ഛര്‍ദില്‍ എപ്പോഴാണ് രോഗാവസ്ഥയാകുന്നത്? ഹൈപ്പറെമെസിസ് ഗ്രാവിഡാരം എന്തെന്നറിയാം
10/07/2024 Duración: 17minഗര്‍ഭകാലത്ത് സ്ത്രീകളില്‍ മനംപിരട്ടലും ഛര്‍ദിലുമുണ്ടാകുന്നത് പതിവാണെങ്കിലും, ഇതൊരു രോഗാവസ്ഥയായി മാറാമെന്ന് പലരുമറിഞ്ഞത് ബ്രിട്ടനിലെ കേറ്റ് മിഡില്‍ട്ടന്‍ രാജകുമാരിക്ക് ഹൈപ്പറെമെസിസ് ഗ്രാവിഡാരം എന്ന രോഗം കണ്ടെത്തിയപ്പോഴായിരുന്നു. എന്താണ് ഈ അവസ്ഥയെന്നും, എങ്ങനെ ഇതിനെ നേരിടാമെന്നും വിശദീകരിക്കുകയാണ് NSW സര്‍ക്കാരിന്റെ ഹൈപ്പറെമെസിസ് ഗ്രാവിഡാരം ഇനിഷ്യേറ്റീവിന്റെ ഭാഗമായ ക്ലിനിക്കല്‍ മിഡൈ്വഫ് സുനിത മാധവന്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
-
ആദിമവർഗ്ഗക്കാർക്ക് സർക്കാർ ഒട്ടേറെ സൗജന്യങ്ങൾ നൽകുന്നുണ്ടോ? നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
10/07/2024 Duración: 16minഓസ്ട്രേലിയൻ ആദിമവർഗ്ഗ സംസ്കാരവും ജീവിതവും ആഘോഷിക്കുന്നതിനുള്ള നൈഡോക് (NAIDOC) വാരത്തിൽ, മലയാളികളുൾപ്പെടെയുള്ള കുടിയേറ്റവിഭാഗങ്ങൾക്ക് ആദിമവർഗ്ഗക്കാരെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. വെസ്റ്റേൺ ഓസ്ട്രേലിയയിലെ ജെറാൾഡ്റ്റണിൽ ചൈൽഡ് ആന്റ് കമ്മ്യൂണിറ്റി ഹെൽത്ത് റീജിയണൽ മേധാവിയും, 2014ലെ നൈഡോക് പുരസ്കാര ജേതാവുമായ ഡോ. ഹരികുമാർ കെ എസ് അതേക്കുറിച്ച് വിശദീകരിക്കുന്നു.
-
കള്ളപ്പണ ഇടപാടുകാര്‍ക്ക് ആകര്‍ഷകമായ രാജ്യമാണ് ഓസ്‌ട്രേലിയയെന്ന് ദേശീയ സുരക്ഷാ റിപ്പോര്‍ട്ട്
09/07/2024 Duración: 04min2024 ജൂലൈ ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
Telcos race to reach mobile phone users ahead of 3G shutdown - 3G ഇനിയില്ല; ഓസ്‌ട്രേലിയയിലെ അഞ്ചു ലക്ഷത്തോളം പേര്‍ക്ക് മൊബൈല്‍ ഫോണ്‍ മാറ്റേണ്ടിവരും
09/07/2024 Duración: 09minAustralia's 3G mobile phone network is shutting down in coming months, meaning people will now have to use the 4G or 5G networks. At the moment up to 530,000 Australians are still using devices that are incompatible with the new networks. - ഓസ്‌ട്രേലിയയിലെ അഞ്ചേകാല്‍ ലക്ഷത്തോളം പേര്‍ക്ക് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ മാറ്റേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ത്രി ജീ, അഥവാ മൂന്നാം തലമുറ ടെലികോം സാങ്കേതിക വിദ്യ നിര്‍ത്തലാക്കുന്നതോടെയാണ് ഇത്. വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഇന്ത്യാക്കാര്‍ക്ക് ഇളവുകള്‍: ഓസ്‌ട്രേലിയന്‍ വിസ നിയമങ്ങളില്‍ വന്ന പുതിയ മാറ്റങ്ങള്‍, ഒറ്റ നോട്ടത്തില്‍...
09/07/2024 Duración: 08minപുതിയ സാമ്പത്തിക വർഷത്തിൽ ഒട്ടേറെ വിസാ സംബന്ധമായ മാറ്റങ്ങളാണ് ഓസ്‌ട്രേലിയൻ സർക്കാർ നടപ്പിലാക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ ഏതൊക്കെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഡിസെബിലിറ്റി ഇന്‍ഷ്വറന്‍സ് തുക ലൈംഗിക സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ ഭേദഗതി; മനുഷ്യാവകാശലംഘനമാകുമെന്ന് വിമര്‍ശനം
08/07/2024 Duración: 04min2024 ജൂലൈ എട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
How to lodge your tax return in Australia - ഇത് ടാക്‌സ് ടൈം: ഓസ്‌ട്രേലിയയില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാനകാര്യങ്ങള്‍
08/07/2024 Duración: 10minIn Australia, 30 June marks the end of the financial year and the start of tax time. Knowing your obligations and rebates you qualify for, helps avoid financial penalties and mistakes. Learn what to do if you received family support payments, worked from home, are lodging a tax return for the first time, or need free independent advice. - ജൂലൈ ഒന്ന് മുതല്‍ ഓസ്‌ട്രേലിയയില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയമാണ്. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
വെല്‍ക്കം ടു കണ്‍ട്രിയും, അക്‌നോളഡ്ജ്‌മെന്‌റ് ഓഫ് കണ്‍ട്രിയും: ഈ ആദിമവര്‍ഗ്ഗ ചടങ്ങുകളുടെ വ്യത്യാസമറിയാമോ?
08/07/2024 Duración: 07minഓസ്‌ട്രേലിയയിലെ ഭൂരിഭാഗം പരിപാടികളുടെയും തുടക്കത്തില്‍ ഇപ്പോള്‍ വെല്‍ക്കം ടു കണ്‍ട്രി ചടങ്ങോ, അക്‌നോളഡ്ജ്‌മെന്‌റ് ഓഫ് കണ്‍ട്രിയോ പതിവാണ്. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസങ്ങളെന്നും, ഈ ചടങ്ങുകളുടെ പ്രാധാന്യമെന്തെന്നും പരിശോധിക്കുകയാണ് ഈ നൈഡോക് വാരത്തില്‍ എസ് ബി എസ് മലയാളം.
-
മതാധിഷ്ഠിത പാർട്ടികൾ ഓസ്ട്രേലിയയുടെ ഐക്യം തകർക്കുമെന്ന് പ്രധാനമന്ത്രി; ഓസ്ട്രേലിയ പോയവാരം...
06/07/2024 Duración: 10minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
30 വർഷത്തിനിടെ ആദ്യമായി ഓസ്‌ട്രേലിയയിലെ ആയുർദൈർഘ്യം കുറഞ്ഞു; മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയയുടെ സ്ഥാനമെന്ത്?
05/07/2024 Duración: 05minകൊവിഡ് മഹാമാരി ആഗോളതലത്തിൽ ആയുർദൈർഘ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഓസ്‌ട്രേലിയയിലെ ആയുർദൈർഘ്യത്തെ മഹാമാരി നേരിയ രീതിയിൽ മാത്രമാണ് ബാധിച്ചതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയയുടെ സ്ഥാനമെന്തെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സിഡ്നി സർവ്വകലാശാല; മുൻകൂർ നോട്ടീസ് നിർബന്ധം
05/07/2024 Duración: 03min2024 ജൂലൈ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയയിൽ ജൂലൈ ഒന്ന് മുതൽ നടപ്പിലായ പ്രധാന മാറ്റങ്ങൾ അറിയാം...
05/07/2024 Duración: 06minമൂന്നാം ഘട്ട നികുതി ഇളവുകൾ ഉൾപ്പെടെ ജൂലൈ ഒന്ന് മുതൽ ജീവിത ചെലവിനെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. പുതിയ സാമ്പത്തിക വർഷത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പാലസ്തീൻ രാഷ്ട്രത്തിനായി വോട്ട് ചെയ്ത ഫാത്തിമ പേമാൻ ലേബർ പാർട്ടി വിട്ടു; പാർലമെൻറിന് മുകളിൽ കയറി പ്രതിഷേധക്കാർ
04/07/2024 Duración: 04min2024 ജൂലൈ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
'മുന്നിൽ അനിശ്ചിതത്വം മാത്രം', വിസാ നിയമ മാറ്റത്തിൽ പ്രതിസന്ധിയിലായി രാജ്യാന്തര വിദ്യാർത്ഥികൾ
04/07/2024 Duración: 14minഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസയുമായി ബന്ധപ്പെട്ട് ജൂലൈ 1 മുതൽ നടപ്പിലാക്കിയ നിയമങ്ങൾ നിലവിൽ രാജ്യത്തുള്ള ഒട്ടേറെ വിദ്യാർത്ഥികളെ ബാധിച്ചിട്ടുണ്ട്. നിയമ മാറ്റം ബാധിക്കപ്പെട്ട ഒരു മലയാളി വിദ്യാർത്ഥിയുടെ അനുഭവവും നിലവിലെ സാഹചര്യങ്ങളും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ടാസ്മേനിയയിലേക്ക് എത്തുന്ന നഴ്സുമാർക്കും GPമാർക്കും അലവൻസ്: പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ
03/07/2024 Duración: 03min2024 ജൂലൈ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണോ? അല്‍പം കാത്തിരിക്കാന്‍ ATO: കാരണം അറിയാം...
03/07/2024 Duración: 04minജൂലൈ ഒന്ന് മുതൽ 2023-24 സാമ്പത്തിക വർഷത്തിലെ നികുതി റിട്ടേൺ സമർപ്പിക്കാൻ കഴിയുമെങ്കിലും, ജൂലൈ അവസാനം വരെ കാത്തിരിക്കാനാണ് നികുതി വകുപ്പിന്റെ നിർദ്ദേശം. ഇതിന്റെ കാരണങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഇന്ത്യൻ യുവ ബിരുദധാരികൾക്ക് മേറ്റ്സ് വിസ, ടെംപററി ഗ്രാജ്വേറ്റ് വിസക്ക് പ്രായപരിധി കുറച്ചു; പുതിയ സാമ്പത്തിക വർഷത്തിലെ വിസാ മാറ്റങ്ങൾ അറിയാം
02/07/2024 Duración: 08minപുതിയ സാമ്പത്തിക വർഷത്തിൽ ഒട്ടേറെ വിസാ സംബന്ധമായ മാറ്റങ്ങളാണ് ഓസ്‌ട്രേലിയൻ സർക്കാർ നടപ്പിലാക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ ഏതൊക്കെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
സിഡ്‌നിയിൽ ഒരാളെ കുത്തിയ 14കാരൻ കസ്റ്റഡിയിൽ; സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം വലുതെന്ന് പോലീസ്
02/07/2024 Duración: 03min2024 ജൂലൈ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...