Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
'ഇടത്തരക്കാർക്ക് സിഡ്നിയിൽ വീട് വാങ്ങുക അസാധ്യം'; പ്രതിസന്ധി 2030വരെ തുടരുമെന്ന് പഠന റിപ്പോർട്ട്
22/07/2024 Duración: 03min2024 ജൂലൈ 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഇരട്ടകുട്ടികളുമായി പ്രാം പാളത്തിലേക്ക് വീണു; രക്ഷിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനായ പിതാവും, രണ്ട് വയസുകാരിയായ മകളും കൊല്ലപ്പെട്ടു
22/07/2024 Duración: 02minഞായറാഴ്ചയുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജരായ നാൽപത് വയസ്സുള്ള പിതാവും രണ്ട് വയസ്സുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇരട്ട കുട്ടികളിലൊരാൾ അപകടത്തിൽ നിന്ന് രക്ഷപെട്ടു.
-
ബൈഡൻ-ട്രംപ് പോരാട്ടം ഇനി എങ്ങോട്ട്? രാഷ്ട്രീയ അനിശ്ചിതത്വങ്ങളെക്കുറിച്ച് അമേരിക്കൻ മലയാളികൾ
20/07/2024 Duración: 12minഡൊണാൾഡ് ട്രംപിനെതിരെയുള്ള വധശ്രമം മുതൽ പ്രസിഡണ്ട് ജോ ബൈഡന്റെ സ്ഥാനാർത്ഥിത്വം വരെയുള്ള ഒട്ടേറെ വിഷയങ്ങൾ കൊണ്ട് ചൂട് പിടിച്ചിരിക്കുകയാണ് അമേരിക്കൻ തിരഞ്ഞെടുപ്പ് രംഗം. അമേരിക്കൻ തിരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞ് നിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളെക്കുറിച്ച് അമേരിക്കൻ മലയാളികൾ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഡീമെറിറ്റ് പോയിൻറ് വിൽപ്പനക്കെതിരെ നടപടി, ഡൊമിനിക് പെറോറ്റെ രാഷ്ട്രീയം അവസാനിപ്പിച്ചു; ഓസ്ട്രേലിയ പോയവാരം...
20/07/2024 Duración: 10minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
ലോകമെമ്പാടും കമ്പ്യൂട്ടറുകൾക്ക് സാങ്കേതിക തകരാർ; ബാങ്കിംഗ് ഉൾപ്പെടെയുളള മേഖലകൾ സ്തംഭിച്ചു
19/07/2024 Duración: 03min2024 ജൂലൈ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ജീവിതച്ചെലവ് കുറയ്ക്കാൻ ഷോപ്പിംഗ് ഓൺലൈനായി മാറ്റിയവരുണ്ടോ? നേട്ടങ്ങളേറെയെന്ന് നിരവധി മലയാളികൾ
19/07/2024 Duración: 10minഓസ്‌ട്രേലിയയിൽ ജീവിതച്ചെലവ് കുത്തനെ ഉയർന്നതിന് പിന്നാലെ അമിത സമ്മർദ്ദം നേരിടുന്ന ഒട്ടേറെപ്പേരാണുള്ളത്. ചെലവുകുറവിൽ ഷോപ്പിംഗ് നടത്തുന്നതിനായി നിരവധിപ്പേർ ഓൺലൈൻ ഷോപ്പിംഗിലേക്ക് മാറുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിൽ ഓൺലൈൻ ഷോപ്പിംഗിലേക്ക് മാറിയ ചില മലായളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...
-
പ്രതിപക്ഷത്തിന്റെ ആണവ പദ്ധതി ഭക്ഷ്യ ഉൽപ്പാദനത്തിന് ഭീഷണിയാകുമെന്ന് സർക്കാർ; കപടമായ വാദമെന്ന് നാഷണൽസ് നേതാവ്
18/07/2024 Duración: 04min2024 ജൂലൈ 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
What is road rage and how to deal with it? - ഓസ്‌ട്രേലിയയിൽ വാഹനമോടിക്കുമ്പോൾ മോശം പെരുമാറ്റത്തിന് ഇരയായാൽ എന്തു ചെയ്യാം?
18/07/2024 Duración: 09minAggressive driving is a continuum of bad driving behaviours which increase crash risk and can escalate to road rage. People who engage in road rage may be liable for traffic offences in Australia, have their car insurance impacted and most importantly put their lives and those of others at risk. Learn about the expectations around safe, responsible driving and what to do when you or a loved one are involved in a road rage incident. - നിങ്ങൾ വാഹനമോടിക്കുമ്പോൾ മറ്റുള്ള ഡ്രൈവർമാർ മോശമായി പെരുമാറുകയോ, നിങ്ങളെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതിനെ 'റോഡ് റേജ്' എന്നാണ് വിളിക്കുന്നത്. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുന്നതിനെതിരെ അധികൃതർക്ക് നിയമ നടപടി സ്വീകരിക്കാം. 'റോഡ് റേജ്' നേരിടുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്നറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
-
കണ്‍സ്ട്രക്ഷന്‍ യൂണിയന് ക്രിമിനല്‍ ബന്ധം: സ്വതന്ത്ര അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുമെന്ന് പ്രധാനമന്ത്രി; രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഡറ്റന്‍
17/07/2024 Duración: 04min2024 ജൂലൈ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വിദേശ ഡോക്ടർമാരെ ആകർഷിക്കാൻ ഓസ്ട്രേലിയ: എന്നാൽ രജിസ്ട്രേഷൻ കിട്ടാൻ എളുപ്പമാണോ?…...
17/07/2024 Duración: 11minഓസ്‌ട്രേലിയയില്‍ ഡോക്ടര്‍മാരുടെ രൂക്ഷമായ ക്ഷാമമുള്ളതിനാല്‍ വിദേശത്തു നിന്നുള്ള മെഡിക്കല്‍ ബിരുദധാരികളെ എത്തിക്കാന്‍ സര്‍ക്കാര്‍ ഒട്ടേറെ നടപടികളെടുക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവരുടെ യോഗ്യതകള്‍ക്ക് ഓസ്‌ട്രേലിയയില്‍ അംഗീകാരം നേടുന്നത് ഇപ്പോഴും എളുപ്പമല്ല എന്നാണ് വ്യാപകമായി ഉയരുന്ന പരാതി. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ രണ്ടു മലയാളി ഡോക്ടര്‍മാരുടെ അനുഭവങ്ങള്‍ കേള്‍ക്കാം..
-
ഓസ്‌ട്രേലിയയിൽ വീണ്ടും ഇന്ത്യൻ വംശജരുടെ മുങ്ങി മരണം; മരിച്ചത് രണ്ട് രാജ്യാന്തര വിദ്യാർത്ഥികൾ
17/07/2024 Duración: 05minഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിൽ പഠിക്കാനെത്തിയ രണ്ട് രാജ്യാന്തര വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വടക്കൻ ക്വീൻസ്ലാന്റിലെ കെയ്ൻസിലുള്ള മില്ലാ മില്ലാ വെള്ളച്ചാട്ടത്തിലാണ് രണ്ടു പേർ മുങ്ങി മരിച്ചത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയക്കാർ നേരിടുന്ന പ്രധാന പ്രശ്നം ജീവിതച്ചെലവെന്ന് സർവേ; എന്നിട്ടും ഓൺലൈൻ ഷോപ്പിംഗ് കൂടി
16/07/2024 Duración: 04min2024 ജൂലൈ 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Why are Indigenous protocols important for all Australians? - ഓസ്ട്രേലിയയിൽ ജീവിക്കുമ്പോൾ അറിഞ്ഞിരിക്കണം, ഈ ആദിമവർഗ്ഗ പെരുമാറ്റ ചട്ടങ്ങൾ
16/07/2024 Duración: 09minObserving the cultural protocols of Aboriginal and Torres Strait Islander peoples is an important step towards understanding and respecting the First Australians and the land we all live on. - ഓസ്‌ട്രേലിയയിലെ ആദിമ വർഗ്ഗക്കാരുടെയും ടോറസ് സ്ട്രെയ്റ്റ് ഐലൻഡർ വിഭാഗക്കാരുടെയും സാംസ്കാരിക പെരുമാറ്റ ചട്ടങ്ങൾ അറിയുന്നത് വഴി ഓസ്‌ട്രേലിയൻ ആദിമ വർഗ്ഗക്കാരോട് ബഹുമാനത്തോടെ പെരുമാറാൻ കഴിയും. ആദിമവർഗ്ഗ പെരുമാറ്റ ചട്ടങ്ങളെക്കുറിച്ച് അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഇൻഷ്വറൻസ്, വാടക വർദ്ധനവ്: നാണയപ്പെരുപ്പത്തെ ബാധിക്കുമെന്ന് ട്രഷറർ
15/07/2024 Duración: 04min2024 ജൂലൈ 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
കൊയര്‍ ഒളിംപിക്‌സിന് ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് മലയാളി ഗാനസംഘവും; പാടുന്നതില്‍ കര്‍ണാടക സംഗീത ഫ്യൂഷനും
15/07/2024 Duración: 17minന്യൂസിലന്റില്‍ നടക്കുന്ന ലോക കൊയര്‍ ഗെയിംസ് എന്ന കൊയര്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാനുള്ള ഓസ്‌ട്രേലിയന്‍ ടീമുകളില്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന ഗാനസംഘവും. മെല്‍ബണ്‍ ആസ്ഥാനമായ ദ കോമണ്‍ പീപ്പിള്‍ എന്ന കൊയര്‍ ഗ്രൂപ്പാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ദ കോമണ്‍ പീപ്പിളിന്റെ ഡയറക്ടറായ മാത്യൂസ് എബ്രഹാം പുളിയേലില്‍ കൊയര്‍ ഗെയിംസിനെക്കുറിച്ച് വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ആലിസ് സ്പ്രിങ്‌സിൽ വീണ്ടും കർഫ്യു, ചാരക്കേസിൽ അറസ്റ്റ്; ഓസ്ട്രേലിയ പോയവാരം..
14/07/2024 Duración: 05minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
'റഷ്യക്കായി ചാരപ്രവർത്തനം': ഓസ്‌ട്രേലിയൻ സൈനികയും ഭർത്താവും അറസ്റ്റിൽ
12/07/2024 Duración: 03min2024 ജൂലൈ 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് രണ്ട് കുടുംബങ്ങള്‍ ആശുപത്രിയില്‍: ഹീറ്റര്‍ ഉപയോഗത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം
12/07/2024 Duración: 07minഓസ്‌ട്രേലിയയിൽ കാർബൺ മോണോക്സൈഡ് വിഷബാധ മൂലം രണ്ടു കുടുംബങ്ങളിലെ അംഗങ്ങളെ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ വീടുകളിൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
'ഇത് വിയര്‍പ്പ് തുന്നിയിട്ട കുപ്പായം': മലയാള സിനിമാഗാനങ്ങള്‍ റാപ്പ് മയമാകുന്നത് ഇങ്ങനെ...
12/07/2024 Duración: 14minമലയാള സിനിമാ രംഗത്ത് റാപ്പ് ഗാനങ്ങൾ തരംഗം സൃഷ്ടിക്കുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ കുതന്ത്രം എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ വേടൻ എന്ന ഹിപ് ഹോപ്പ് ആർട്ടിസ്റ്റ് സ്വന്തം ആൽബംങ്ങളിലൂടെ നേരത്തെ പേരെടുത്തിട്ടുള്ള ഗായകനാണ്. വേടന് പുറമെ, തമിഴ് സിനിമാ രംഗത്തെ ശ്രദ്ധേയനായ അസൽ കോലാറും എസ് ബി എസ് മലയാളത്തിൽ അതിഥിയായെത്തുന്നു. മെൽബണിലെ പക്ക ലോക്കൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് ഇവർ ഓസ്‌ട്രേലിയയിൽ എത്തിയിരിക്കുന്നത്.
-
സിഡ്നിയിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികളുടെ മരണം: പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി
11/07/2024 Duración: 03min2024 ജൂലൈ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.