Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഓസ്‌ട്രേലിയൻ ബീഫിനെതിരെയുള്ള ഉപരോധങ്ങൾ ചൈന പിൻവലിച്ചു; കന്നുകാലി കർഷകർക്ക് ആശ്വാസമെന്ന് കൃഷി മന്ത്രി
30/05/2024 Duración: 04min2024 മെയ് 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
എവറസ്റ്റ് ഫിഷ് കറി മസാലയിൽ രാസവസ്തുക്കൾ; ഓസ്‌ട്രേലിയയിൽ 50g പാക്കറ്റുകൾ പിൻവലിച്ചു
30/05/2024 Duración: 02minഎവറസ്റ്റ് ഫിഷ് കറി മസാലയുടെ 50g പാക്കറ്റുകൾ പിൻവലിക്കുന്നതായി ഫുഡ് സ്റ്റാൻഡേർഡ്‌സ് ഓസ്‌ട്രേലിയ അറിയിച്ചു. അപകടകരമായ രാസവസ്തുവിന്റെ സാന്നിധ്യത്തെ തുടർന്നാണ് നടപടി. എത്തിലീൻ ഓക്‌സൈഡ് മലിനീകരണത്തെ തുടർന്നാണ് നടപടിയെന്ന് ഫുഡ് സ്റ്റാൻഡേർഡ്‌സ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ബെസ്റ്റ് ബിഫോർ 9/ 25 എന്ന് രേഖപ്പെടുത്തിയിട്ടുള്ള പാക്കറ്റുകളാണ് പിൻവലിച്ചിരിക്കുന്നത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് മോശമാണോ?; ഭക്ഷണരീതികൾ പ്രമേയമാക്കിയുള്ള മലയാളിയുടെ പുസ്തകത്തിന് NSW സർക്കാർ പുരസ്‌കാരം
30/05/2024 Duración: 13minകൈകൊണ്ട് ഭക്ഷണം കഴിക്കുന്ന രീതിയെക്കുറിച്ച് മലയാളി കുടുംബങ്ങളിലെ കുട്ടികൾ എന്ത് ചിന്തിക്കുന്നു എന്ന പ്രമേയം ആസ്പദമാക്കിയുള്ള കുട്ടികളുടെ പുസ്തകം NSW സർക്കാറിന്റെ മൾട്ടികൾച്ചറൽ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ്. 'Stay for Dinner' എന്ന കുട്ടികളുടെ പുസ്തകമാണ് NSW സർക്കാറിന്റെ $30,000 ന്റെ പുരസ്‌കാരത്തിന് അർഹമായത്. പുസ്തകത്തിന്റെ പ്രമേയത്തെക്കുറിച്ച് പുസ്തകം എഴുതിയ ബ്രിസ്‌ബൈനിലുള്ള സന്ധ്യ പറപ്പൂക്കാരൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
നാണയപ്പെരുപ്പ നിരക്കിൽ നേരിയ വർദ്ധനവ്; പലിശ കുറയാൻ കൂടുതൽ സമയമെടുത്തേക്കുമെന്ന് ആശങ്ക
29/05/2024 Duración: 04min2024 മെയ് 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസകൾ നിരസിക്കപ്പെടുന്നതിൽ വർദ്ധനവ്: ഇന്ത്യൻ അപേക്ഷകൾക്ക് സംഭവിക്കുന്നതെന്ത്?
29/05/2024 Duración: 10minഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരിൽ പലർക്കും ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ ലഭിക്കുന്നില്ല. എന്താണ് ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസാ അപേക്ഷകളിൽ സംഭവിക്കുന്നതെന്ന് വിശദീകരിക്കുകയാണ് മെൽബണിലെ ഫ്ലൈവേൾഡ് ഇമിഗ്രേഷൻ ആൻറ് ലീഗൽ സർവ്വീസസിൽ മൈഗ്രേഷൻ കൺസൾട്ടൻറായ താര എസ് നമ്പൂതിരി. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
70 വയസിന് ശേഷവും ജോലി ചെയ്യേണ്ടി വരുമെന്ന് നിരവധിപ്പേർ; ജീവിതച്ചെലവ് പ്രധാനകാരണമെന്ന് സർവ്വേ
28/05/2024 Duración: 04min2024 മെയ് 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പോസ്റ്റ് സ്റ്റഡി വർക്ക് വിസ പ്രായപരിധി: ഗവേഷണ വിദ്യാർത്ഥികൾക്ക് ഇളവ്; 50 വയസ്സുവരെ അപേക്ഷിക്കാമെന്ന് സർക്കാർ
28/05/2024 Duración: 07minഓസ്‌ട്രേലിയൻ സർക്കാർ ടെംപററി ഗ്രാജ്വേറ്റ് വിസയുടെ പ്രായപരിധി 35 വയസ്സിലേക്ക് വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ PhD, മാസ്റ്റേഴ്സ് (ഗവേഷണം) തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്നവരെ പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ പുതിയ മാനദണ്ഡങ്ങൾ ബാധിക്കില്ല എന്ന് സർക്കാർ വ്യക്തമാക്കി. മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
50 സെൻറിന് പൊതുഗതാഗത യാത്ര; ജീവിതച്ചെലവ് കുറക്കാൻ പ്രഖ്യാപനവുമായി QLD സർക്കാർ
27/05/2024 Duración: 03min2024 മെയ് 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മെഡിസിനൽ കഞ്ചാവ് ഉപയോഗിച്ചതിനുശേഷം വാഹനമോടിക്കാമോ?; ഡ്രൈവിംഗ് പരീക്ഷണത്തിനൊരുങ്ങി വിക്ടോറിയ
27/05/2024 Duración: 04minകഞ്ചാവിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഔഷധങ്ങൾ ഡ്രൈവിംഗ് ശേഷിയെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നറിയാൻ വിക്ടോറിയൻ സർക്കാർ നടത്തുന്ന പഠനത്തിൻറെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
നാല് ലക്ഷത്തോളം കോഴികളെ കൊന്നൊടുക്കി ഓസ്ട്രേലിയ, ബാറ്ററി നിർമ്മാണ രംഗത്ത് അര ബില്യൻറെ നിക്ഷേപം; ഓസ്‌ട്രേലിയ പോയവാരം..
25/05/2024 Duración: 09minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
സോളാർ ബാറ്ററിക്ക് സബ്സിഡി; 10 ലക്ഷം വീടുകൾക്ക് സഹായം ലഭിക്കുമെന്ന് NSW സർക്കാർ
24/05/2024 Duración: 04min2024 മെയ് 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുടെ പ്രായപരിധി 35 ആയി കുറയ്ക്കും; വിശദാംശങ്ങൾ അറിയാം
24/05/2024 Duración: 10minഓസ്‌ട്രേലിയയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ഇവിടെ ജീവിക്കാനും, ജോലി ചെയ്യാനും അവസരം നല്‍കുന്ന ടെംപററി ഗ്രാജ്വേറ്റ് വിസയുടെ പ്രായപരിധി വെട്ടിക്കുറയ്ക്കാന്‍ സര്ക്കാര്‍ തീരുമാനിച്ചു. ജൂലൈ ഒന്നു മുതല്‍ ഇതിന്റെ പ്രായപരിധി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതേക്കുറിച്ച്, മെൽബണിലെ ഫ്ലൈവേൾഡ് ഇമിഗ്രേഷൻ ആൻറ് ലീഗൽ സർവ്വീസസിൽ മൈഗ്രേഷൻ കൺസൾട്ടൻറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്‌ട്രേലിയന്‍ ജീവിതം മനസിലാക്കുന്നതിനൊപ്പം തൊഴിൽ പരിചയവും നേടാം; വോളന്റീയറിംഗിന് ഗുണങ്ങളേറെ
23/05/2024 Duración: 08minഓസ്‌ട്രേലിയയിൽ കുടിയേറിയെത്തിയ ശേഷം ഇവിടെത്തെ രീതികൾ അറിയാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണ് താല്പര്യമുള്ള മേഖലയിൽ വോളന്റീയറായി പ്രവർത്തിക്കുക എന്നത്. ഓസ്‌ട്രേലിയൻ ജീവിതത്തെക്കുറിച്ച് പഠിക്കാനും, ഒപ്പം തൊഴിൽ പരിചയം നേടാനുമുള്ള അവസരമാണ് സന്നദ്ധ സേവനം തുറന്ന് നൽകുന്നത്. ചില മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പലസ്തീൻ രാഷ്ട്രം ഓസ്‌ട്രേലിയ ഔദ്യോഗികമായി അംഗീകരിക്കണമെന്ന ആവശ്യവുമായി ഗ്രീൻസ് നേതാവ് ആദം ബാന്റ്
23/05/2024 Duración: 03min2024 മെയ് 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തണമോ? ഓസ്‌ട്രേലിയൻ മാതാപിതാക്കൾ ചിന്തിക്കുന്നത് ഇങ്ങനെ
23/05/2024 Duración: 12minകുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അത് നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങളെക്കുറിച്ചും ഓസ്‌ടേലിയൻ മാതാപിതാക്കൾ എന്ത് ചിന്തിക്കുന്നുവെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും
-
ആകാശച്ചുഴിയിൽപ്പെട്ട സിംഗപ്പൂർ വിമാനം അടിയന്തരമായി ഇറക്കി; ഒരാൾ മരിച്ചു, 8 ഓസ്‌ട്രേലിയക്കാർക്ക് പരിക്ക്
22/05/2024 Duración: 03min2024 മെയ് 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ടെൽസ്ട്ര 2,800 തൊഴിലുകൾ വെട്ടികുറയ്ക്കും; സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ
21/05/2024 Duración: 02min2024 മെയ് 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പ്രവാസി ജീവിതത്തെക്കുറിച്ച് കൂടുതൽ സിനിമകളുണ്ടാകണം; ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ അവസരമേറെ: സംവിധായകന്‍ ശ്യാമപ്രസാദ്
21/05/2024 Duración: 25minകാലത്തന് മുന്നേ സഞ്ചരിക്കുന്ന നിരവധി ശക്തമായ പ്രമേയങ്ങൾ സിനിമ ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ പ്രശസ്ത സിനിമ സംവിധായകൻ ശ്യാമപ്രസാദ് എസ് ബി എസ് മലയാളത്തോട് സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഓസ്‌ട്രേലിയ സന്ദർശനം നടത്തുന്ന ശ്യാമപ്രസാദ് സിഡ്‌നി, മെൽബൺ തുടങ്ങി പലയിടങ്ങളിലും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
-
വായ്പ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നില്ല; നിയമം ലംഘിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെന്ന് ASIC
20/05/2024 Duración: 04min2024 മെയ് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ജീവിതച്ചെലവ് ഓസ്ട്രേലിയക്കാരുടെ മാനസീകാരോഗ്യത്തെ ബാധിച്ചതായി റിപ്പോർട്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
20/05/2024 Duración: 14minജീവിതച്ചെലവിലുണ്ടായ വർദ്ധനവ് ഓസ്ട്രേലിയക്കാരുടെ മാനസീകാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിലക്കയറ്റം മാനസീകാരോഗ്യത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, ഇതിനെ നേരിടാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റിയും സിഡ്നിയിൽ സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന മരിയ അൽഫോൻസ് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...