Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ഏകദിന പരമ്പരയുടെ ടിക്കറ്റുകള്‍ സൗജന്യമായി നേടാം: SBS ക്രിക്കറ്റ് മത്സരം
22/11/2024 Duración: 04minഓസ്‌ട്രേലിയുടെയും ഇന്ത്യയുടെയും വനിതാ ടീമുകള്‍ തമ്മില്‍ ബ്രിസ്‌ബൈനിലും പെര്‍ത്തിലുമായി നടക്കുന്ന ഏകദിന പരമ്പരയുടെ ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കാന്‍ എസ് ബി എസ് അവസരമൊരുക്കുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ചേര്‍ന്ന് എസ് ബി എസ് നടത്തുന്ന ഈ മത്സരത്തില്‍ പങ്കെടുത്ത് എങ്ങനെ ടിക്കറ്റുകള്‍ സ്വന്തമാക്കാം എന്നറിയാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
സിഡ്‌നിയിലെ ട്രെയിൻ സമരം പിൻവലിച്ചു; നടപടി സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന്
21/11/2024 Duración: 03min2024 നവംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
പായ്ക്കപ്പലില്‍ ഭൂഗോളം ചുറ്റാനിറങ്ങിയ മലയാളി നാവിക; ആദ്യം നങ്കൂരമിട്ടത് ഓസ്‌ട്രേലിയയില്‍
21/11/2024 Duración: 18minഒരു പായ്ക്കപ്പലില്‍ ഭൂമി ചുറ്റി സഞ്ചരിക്കുന്നതിനുള്ള ഉദ്യമത്തിലാണ് ഇന്ത്യന്‍ നാവികസേനയിലെ രണ്ട് വനിതാ നാവികര്‍: മലയാളിയായ ലഫ്റ്റനന്റ് കമാന്റര്‍ ദില്‍നയും, പുതുച്ചേരി സ്വദേിയായ രൂപയും. നാവിക സാഗര്‍ പരിക്രമ-2 എന്ന ഈ സമുദ്രയാത്രയിലെ ആദ്യ ഇടത്താവളം പെര്‍ത്തിലെ ഫ്രീമാന്റിലാണ്. പെര്‍ത്തിലെത്തിയ ലഫ്റ്റനന്റ് കമാന്റര്‍ ദില്‍ന ഈ യാത്രയുടെ വിശദാംശങ്ങള്‍ എസ്ബിഎസ് മലയാളവുമായി പങ്കുവച്ചത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്‌ട്രേലിയയിൽ വോട്ടിങ്ങ് പ്രായം 16 വയസാക്കണമെന്ന് ആവശ്യം; പാർലമെന്റിനു മുന്നിൽ ധർണ്ണ
20/11/2024 Duración: 03min2024 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഒന്നിലേറെ ഭാഷകൾ പഠിക്കുന്നത് കുട്ടികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമോ? ഇക്കാര്യങ്ങൾ അറിയാം...
20/11/2024 Duración: 10minഒന്നിലേറെ ഭാഷകൾ പഠിപ്പിക്കുന്നത് കുട്ടികൾക്ക് ആശയക്കുഴപ്പത്തിനിടയാക്കുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. ഒന്നിലേറെ ഭാഷകളുടെ പഠനം ബുദ്ധിവികാസത്തെയും, സാമൂഹ്യ ജീവിതത്തെയും എങ്ങനെയെല്ലാം സഹായിക്കുമെന്ന് സിഡ്നിയിൽ സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന മരിയ അൽഫോൻസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും
-
ബണ്ണിംഗ്‌സ് അനധികൃതമായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍; ലക്ഷക്കണക്കിന് പേരുടെ സ്വകാര്യത ലംഘിച്ചു
19/11/2024 Duración: 04min2024 നവംബര്‍ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ലോകത്ത് ഏറ്റവും ശുദ്ധവായുവുള്ള മൂന്ന് നഗരങ്ങള്‍ ഓസ്‌ട്രേലിയയില്‍; ഏറ്റവും പിന്നില്‍ ഡല്‍ഹിയും കൊല്‍ക്കത്തയും
19/11/2024 Duración: 06minലോകത്ത് ഏറ്റവും ശുദ്ധവായു ഉള്ള സ്ഥലമേതാണ്? ഓസ്‌ട്രേലിയയിലെ മൂന്ന് നഗരങ്ങള്‍ ആദ്യ പത്തിലുണ്ടെന്നാണ് പുതിയ ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും വായുമലിനീകരണമുള്ള പട്ടികയില്‍ ഇന്ത്യയിലെ രണ്ടു നഗരങ്ങള്‍ മുന്‍പന്തിയിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം.
-
ഓസ്ട്രേലിയയിൽ രാജ്യാന്തരവിദ്യാർത്ഥികൾക്ക് പരിധി ഏർപ്പെടുത്താനുള്ള സർക്കാർ ശ്രമം പരാജയപ്പെടാൻ സാധ്യത
18/11/2024 Duración: 04min2024 നവംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
വില്ലനാകുന്ന വില്ലൻചുമ; ഓസ്ട്രേലിയയിൽ പടർന്ന് പിടിക്കുന്ന Whooping Coughനെ എങ്ങനെ പ്രതിരോധിക്കാമെന്നറിയാം
18/11/2024 Duración: 10minഓസ്ട്രേലിയയിൽ മുൻപെങ്ങുമില്ലാത്തവിധം Whooping cough അഥവാ വില്ലൻ ചുമ പടർന്ന് പിടിക്കുകയാണ്. കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്ന ഈ രോഗാവസ്ഥയെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റിയും, നിലവിലെ സാഹചര്യത്തെ പറ്റിയും കാൻബറയിലെ ഒക്കർ ഹെൽത്തിൽ GPയായി പ്രവർത്തിക്കുന്ന ഡോ. എബ്രഹാം തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
പണപ്പെരുപ്പം, തീരുവ, ഗര്‍ഭച്ഛിദ്രം; ട്രംപിൻറെ നയങ്ങൾ ഓസ്ട്രേലിയൻ രാഷ്ട്രീയത്തെ എങ്ങനെയെല്ലാം സ്വാധീനിക്കാം
18/11/2024 Duración: 09minഓവൽ ഓഫീസിലേക്കുള്ള ഡൊണാൾഡ് ട്രംപിൻറെ തിരിച്ചു വരവ് ഓസ്ട്രേലിയയുടെ സാമൂഹ്യ, സാമ്പത്തീക രംഗത്ത് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കേൾക്കാം, ഓസ്ട്രേലിയ എക്സ്പ്ലെയിനറിലൂടെ...
-
രാഷ്ട്രീയ സംഭാവനകൾക്ക് പരിധിയേർപ്പെടുത്തുന്നു; നിയമം ചെറുപാർട്ടികൾക്കെതിരെന്ന് വിമർശനം: ഓസ്ട്രേലിയ പോയ വാരം
16/11/2024 Duración: 09minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
പലസ്തീൻ പ്രമേയത്തെ പിന്തുണച്ച് ഓസ്ട്രേലിയ; UNൽ അനുകൂല നിലപാട് ആദ്യമായി
15/11/2024 Duración: 03min2024 നവംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
മലയാള മധുരമായി ‘മലയാണ്മ': കേരളത്തനിമയിൽ ഒരു ഓസ്ട്രേലിയൻ കലാരാവ്...
15/11/2024 Duración: 10minകേരളത്തിന്റെ സ്വന്തമെന്ന് വിശേഷിപ്പിക്കാവുന്ന എത്ര കലാരൂപങ്ങൾ നിങ്ങൾക്ക് കാണാനും ആസ്വദിക്കാനും കഴിയാറുണ്ട്? കേരളത്തിന്റെ തനതായ കലാരൂപങ്ങളെ, അവയുടെ യഥാർത്ഥ രൂപത്തിൽ വേദിയിലെത്തിക്കാനായി സിഡ്നിയിൽ സംഘടിപ്പിച്ച പരിപാടിയാണ് മലയാണ്മ. സംഗീത അധ്യാപികയായ ഡോ. സ്മിത ബാലുവും, ജീവകാരുണ്യസംഘടനയായ ഓസിന്റ്കെയറും ചേർന്ന് സംഘടിപ്പിച്ച ഈ പരിപാടിയെക്കുറിച്ച് കേൾക്കാം...
-
ഓൺലൈൻ ആക്രമണം തടയാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് ബാധ്യത; ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ നിയമവുമായി സർക്കാർ
14/11/2024 Duración: 04min2024 നവംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഒരു മില്യണ്‍ ഡോളര്‍ ഇനാം: ഇന്ത്യന്‍ യുവതിയുടെ കൊലപാതകത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു
14/11/2024 Duración: 02minസിഡ്‌നിയില്‍ ഒമ്പതു വര്‍ഷം മുമ്പ് ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പിടിക്കാന്‍ എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പാരമറ്റ പാര്‍ക്കിന് സമീപത്ത് വച്ച് പ്രഭ അരുണ്‍ കുമാര്‍ എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നത്. വിശദമായി കേള്‍ക്കാം..
-
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് അരലക്ഷത്തോളം നഴ്സുമാർ സമരത്തിൽ; 600 ഓളം ശസ്ത്രക്രിയകൾ മുടങ്ങും
13/11/2024 Duración: 04min2024 നവംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
മക്കളെ മലയാളം പഠിപ്പിക്കുന്നത് എങ്ങനെയെല്ലാം? ഓസ്‌ട്രേലിയന്‍ മലയാളികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലത്...
13/11/2024 Duración: 11minരണ്ടാം തലമുറയിലെ കുട്ടികളെ മലയാളം പഠിപ്പിക്കുക എന്നത് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഭൂരിഭാഗം മലയാളികളുടെയും ആഗ്രഹമാണ്. എന്നാല്‍ പലരും പലവിധ വെല്ലുവിളികള്‍ നേരിടാറുണ്ട്. എങ്ങനെയൊക്കെയാണ് മക്കളെ മലയാളം പഠിക്കാന്‍ അച്ഛനമമ്മമാര്‍ സഹായിക്കുന്നത്. ചില ഓസ്‌ട്രേലിയന്‍ മലയാളികളുടെ അനുഭവങ്ങള്‍ കേള്‍ക്കാം...
-
വിലക്കയറ്റം: സൂപ്പർമാർക്കറ്റുകളെ സർക്കാർ അനാവശ്യമായി കുറ്റപ്പെടുത്തുന്നവെന്ന് കോൾസ് മേധാവി
12/11/2024 Duración: 03min2024 നവംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
‘ട്രംപ് പ്രസിഡൻറായത് നാണയപ്പെരുപ്പം കൂട്ടും’: സമ്മർദ്ദം നേരിടാൻ ഓസ്ട്രേലിയ സജ്ജമെന്നും ജിം ചാമേഴ്സ്
11/11/2024 Duración: 03min2024 നവംബര്‍ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയൻ വിസ വാഗ്ദാനം ചെയ്ത് 70ലേറെ പേരിൽ നിന്ന് പണം തട്ടി; കൺസൾട്ടിംഗ് സ്ഥാപനത്തിനെതിരെ അന്വേഷണം
11/11/2024 Duración: 04minഓസ്ട്രേലിയയിൽ എംപ്ലോയർ സ്പോൺസേഡ് വിസ വാഗ്ദാനം ചെയത് നിരവധി ആളുകളെ കബളിപ്പിച്ചുവെന്നാണ് പരാതി. സ്ഥാപനത്തിനെതിരെ അന്വേഷണം നടക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേറ്റർ സ്ഥിരീകരിച്ചിട്ടുണ്ട്.