Informações:
Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ദീര്‍ഘകാല പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ: ചില സര്‍വകലാശാലകള്‍ക്കെതിരെ വിവേചനമെന്ന് പരാതി; വ്യക്തത ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍
25/07/2023 Duración: 13minരാജ്യാന്തര വിദ്യാർത്ഥികൾക്ക് കൂടുതൽ കാലം ഓസ്ട്രേലിയയിൽ തുടരാൻ അനുവദിക്കുന്ന രീതിയിൽ പുതിയ പോസ്റ്റ് സ്റ്റഡി വർക്ക് നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. എന്നാൽ ചില സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അവരുടെ സർവകലാശാലയുടെ കോഴ്സ് പട്ടികയിൽ ഇടം നേടിയിട്ടില്ല എന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ സാഹചര്യവും, ഈ വിഷയത്തിൽ ഓസ്ട്രേലിയൻ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണവും കേൾക്കാം. ഒപ്പം, പുതിയ മാറ്റത്തിന്റെ കൂടുതൽ വിശദാംശങ്ങൾ മൈഗ്രേഷൻ ഏജന്റ് വിശദീകരിക്കുന്നു.
-
വാടക വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു: ഓരോ സംസ്ഥാനത്തെയും സാഹചര്യമറിയാം...
25/07/2023 Duración: 05minവിക്ടോറിയയിൽ ചെലവ് കുറവിൽ വീടുകൾ ലഭ്യമാക്കാൻ പദ്ധതി നടപ്പിലാക്കുമെന്ന് സംസ്ഥാന പ്രീമിയർ പ്രഖ്യാപിച്ചു. രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം വാടക ഉയർത്താം എന്ന രീതിയിൽ നിയമ ഭേദഗതി നടപ്പിലാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ബഡ്ജറ്റ് നീക്കിയിരിപ്പ് 20 ബില്യൺ കവിയും; എന്നാൽ ജീവിത ചിലവ് കുറയ്ക്കാൻ പുതിയ പദ്ധതികൾ ഇല്ലെന്ന് സർക്കാർ
24/07/2023 Duración: 03min2023 ജൂലൈ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സ്കൂളിൽ പാചകം പഠിക്കണോ? ഹൈസ്കൂൾ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
24/07/2023 Duración: 16minഓസ്ട്രേലിയയിൽ ഹൈ സ്കൂളിലേയ്ക്ക് കടക്കുമ്പോൾ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് കുറിച്ചും പഠന രീതികളെ കുറിച്ചും പലപ്പോഴും ആശയ കുഴപ്പങ്ങൾ ഉണ്ടാകാം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിലേക്കു കടക്കുമ്പോൾ മാതാപിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച് സിഡ്നിയിൽ ഹൈസ്കൂൾ അധ്യാപികയായ ഡോക്ടർ വിദ്യ അംബരീഷ് പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....
-
വാടക കൂട്ടാവുന്നത് രണ്ടു വർഷത്തിൽ ഒരിക്കൽ; വിക്ടോറിയയിൽ പുതിയ നിയമം പരിഗണിക്കുന്നു
23/07/2023 Duración: 03min2023 ജൂലൈ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യയിൽനിന്നും പച്ചരി കയറ്റുമതി നിരോധിച്ചു; ഓസ്ട്രേലിയയിൽ അരി വില കൂടുമെന്ന് റിപ്പോർട്ട്
21/07/2023 Duración: 03min2023 ജൂലൈ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിലെ ഏറ്റവും മധുരമേറിയ പപ്പായ; പിന്നിൽ ഒരു മലയാളി ഗവേഷകൻ
21/07/2023 Duración: 10minഓസ്ട്രേലിയൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പപ്പായ പഴങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് ഒരു മലയാളിയാണ്. സ്കൈബറി പപ്പായയുടെ ഫാമിൽ പ്ലാന്റ് ബയോടെക്ടനോളജിസ്റ്റായ ഡോ. പി സി ജോസ്കുട്ടി. കെയിൻസിലെ മറീബയിലുള്ള സ്കൈബറി ഫാമിലേക്ക് യാത്ര ചെയ്ത് എസ് ബിഎസ് മലയാളം തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം.
-
വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നത് പോലും ഗാര്ഹികപീഡനമാകാം: ഏതൊക്കെ പെരുമാറ്റങ്ങള്‍ കുറ്റകരമാകും എന്നറിയാം
21/07/2023 Duración: 05minവീട്ടിലെ ഒരംഗത്തെ ശാരീരികമായി ആക്രമിക്കുന്നത് മാത്രമല്ല, തരംതാഴ്ത്തി സംസാരിക്കുന്നതും, അസഭ്യം പറയുന്നതുമെല്ലാം ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരാം. വീട്ടുവഴക്കിനിടയില്‍ വളര്‍ത്തുമൃഗത്തെ ഉപദ്രവിക്കുന്നത് പോലും കുറ്റകരമാകാം. എന്തൊക്കെ പ്രവൃത്തികള്‍ ഗാര്‍ഹിക പീഡനമാകാം എന്ന കാര്യം വിശദമായി അറിയാം.
-
9 ലക്ഷം ഡോളർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ; നടപടി റോബോഡെബ്റ്റ് വീഴ്ചയിൽ
20/07/2023 Duración: 04min2023 ജൂലൈ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ന്യൂസിലാൻറിൽ വെടിവെയ്പ്പ്; അക്രമി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു
20/07/2023 Duración: 02minന്യൂസിലാൻറിലെ ഓക്ലാന്റ് നഗരത്തിൽ വ്യാഴാഴ്ച രാവിലെയാണ് വെടിവെയ്പ്പുണ്ടായത്.
-
‘50% വിജയ’ നിബന്ധന ഒഴിവാക്കാൻ ശുപാർശ; ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി സംവിധാനം പരിഷ്കരിക്കുന്നു
19/07/2023 Duración: 03min2023 ജൂലൈ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ഗവർണർ മാറുമ്പോൾ പലിശ കുറയുമോ? റിസർവ് ബാങ്കിലെ നേതൃമാറ്റം നൽകുന്ന സന്ദേശമെന്ത്…
19/07/2023 Duración: 06minഅടിമുടി മാറ്റങ്ങൾക്കൊരുങ്ങുകയാണ് ഓസ്ട്രേലിയൻ റിസർവ് ബാങ്ക്. ചരിത്രത്തിൽ ആദ്യമായി ഗവർണ്ണർ സ്ഥാനത്തേക്ക് ഒരു വനിത എത്തുമ്പോൾ പലിശ നിരക്കിൽ കുറവുണ്ടാകുമോ? സ്ഥാനമൊഴിയുന്ന ഗവർണ്ണർ ഫിലിപ്പ് ലോവ് ഇത്രയധികം വിമർശനങ്ങൾ കേൾക്കുവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയൻ തീരത്തടിഞ്ഞത് റോക്കറ്റിൻറെ ഭാഗമെന്ന് സ്ഥിരീകരിച്ചു; ഇന്ത്യയുടേതാണോ എന്നറിയാൻ കൂടുതൽ പരിശോധന വേണമെന്ന് ISRO
19/07/2023 Duración: 02minപെർത്തിന് സമീപത്തുള്ള കടൽത്തീരത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ ലോഹവസ്തു വിദേശ റോക്കറ്റിൻറേതാകാമെന്ന് ഓസ്ട്രേലിയൻ വിദഗ്ദർ അറിയിച്ചു. അതേസമയം, ലോഹ വസ്തു പരിശോധിക്കാതെ ഇന്ത്യയുടേതാണോ അല്ലയോ എന്ന് പറയാനാകില്ലെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയും പ്രതികരിച്ചു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
രാഷ്ട്രീയത്തിനപ്പുറം OC: ഉമ്മൻ ചാണ്ടിയുമായുള്ള ഓർമ്മകൾ പങ്കുവച്ച് ഓസ്ട്രേലിയൻ മലയാളികൾ
18/07/2023 Duración: 11minഅർബുദ ബാധിതനായി ചികിത്സയിലായിരുന്ന കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച്ച രാവിലെ വിട പറഞ്ഞു. ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ചില ഓസ്ട്രേലിയൻ മലയാളികളുടെ ഓർമ്മകൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
2026 കോമൺവെൽത്ത് ഗെയിംസ് നടത്തുന്നതിൽ നിന്ന് വിക്ടോറിയ പിന്മാറി; ചെലവ് കൂടുതലെന്ന് സർക്കാർ
18/07/2023 Duración: 03min2023 ജൂലൈ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ഓസ്ട്രേലിയന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ കേട്ടും, രാഷ്ട്രീയം പറഞ്ഞും ഉമ്മന്‍ചാണ്ടി: SBS മലയാളത്തിലെത്തിയത് പലതവണ
18/07/2023 Duración: 08min2014ല്‍ എസ് ബി എസ് മലയാളത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അതിഥിയായി എത്തിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നു. ഓസ്ട്രേലിയന്‍ മലയാളികളുടെ പ്രശ്നങ്ങള്‍ കേട്ടും, ഇടപെട്ടും, രാഷ്ട്രീയം പറഞ്ഞുമെല്ലാം പല തവണ എസ് ബി എസ് മലയാളത്തോട് ഉമ്മന്‍ ചാണ്ടി സംസാരിച്ചതിന്റെ ഓര്‍മ്മ പുതുക്കാം.
-
ഉമ്മൻ ചാണ്ടി അന്തരിച്ചു; മറഞ്ഞത് സൗമ്യത മുഖമുദ്രയാക്കിയ രാഷ്ട്രീയ ചാണക്യൻ
18/07/2023 Duración: 10minകേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച രാവിലെയാണ് അന്തരിച്ചത്. ഇന്ത്യൻ റിപ്പോർട്ടർ A N കുമാരമംഗലം വിശദാംശങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വോയിസ് സമിതിയ്ക്കുള്ള പിന്തുണ വീണ്ടും കുറയുന്നു; 'Yes' പ്രചാരണം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി
17/07/2023 Duración: 03min2023 ജൂലൈ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
കുട്ടികളുടെ ഇഷ്ടമോ അച്ഛനമ്മമാരുടെ താല്പര്യമോ? ഹൈസ്കൂള്‍ വിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കണക്കിലെടുക്കുന്നതെന്ത്..
17/07/2023 Duración: 12minഹൈസ്കൂൾ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും തയ്യാറെടുപ്പുകളെ കുറിച്ചും ചില വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഗാർഹിക പീഡന കേസ് പ്രതികളെ കണ്ടെത്താൻ NSWൽ വ്യാപക റെയ്ഡ്; 592 പേർ അറസ്റ്റിൽ
16/07/2023 Duración: 04min2023 ജൂലൈ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...